അവശ്യ സാധനങ്ങൾ
ആപ്പിള്‍ ചെറുതായി അരിഞ്ഞത് രണ്ടു കപ്പ്
മുട്ട മൂന്നെണ്ണം
വെണ്ണ ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
മൈദ ഒരു കപ്പ്
വാനില എസന്‍സ് 30 തുള്ളി
തേന്‍ നാല് ടേബിള്‍ സ്പൂണ്‍
ബേക്കിംഗ്സോഡ അര ടീസ്പൂണ്‍
ബദാം പൊടിച്ചത് ഒരു കപ്പ്
തയ്യാർ വിധം
പഞ്ചസാര, മുട്ട, വെണ്ണ, വാനില എസന്‍സ് എന്നിവ ഒരു ബൗളിലേക്ക് ഇട്ട് അവ നന്നായി ഇളക്കി കലര്‍ത്തുക. ശേഷം അതില്‍ മൈദയും ചേര്‍ത്തിളക്കണം. തുടർന്ന് ബദാം പൊടി, തേന്‍, ബേക്കിംഗ് സോഡ എന്നിവ അതില്‍ ചേര്‍ത്തിളക്കുക. എന്നിട്ട് ഇവ എല്ലാം ചേര്‍ത്ത് നന്നായി കലര്‍ത്തുക. തുടർന്ന് അതില്‍ ആപ്പിള്‍ നുറുക്കിയതു ചേര്‍ക്കണം. ശേഷം ചുവടല്‍പ്പം കട്ടിയുള്ള പാത്രത്തില്‍ ബട്ടര്‍ പുരട്ടുക. എന്നിട്ട് അതില്‍ കേക്ക് മിശ്രിതം ഒഴിയ്ക്കണം. അവന്‍ പ്രീഹീറ്റ് ചെയ്തതിനുശേഷം അതില്‍ കേക്ക് മിശ്രിതം വച്ച് 40 മിനിറ്റു ബേക്ക് ചെയ്യണം.പ്രഷര്‍ കുക്കറിലാണെങ്കില്‍ വിസിലിടാതെ അരമണിക്കൂര്‍ വേവിയ്ക്കുക. വെന്തു കഴിഞ്ഞാല്‍ തണുത്ത ശേഷം കേക്കു ഉപയോഗിയ്ക്കാം.