HEALTH06/11/2015

മിഷന്‍ ഇന്ദ്രധനുസ് രണ്ടാംഘട്ടം നവംബര്‍ ഏഴു മുതല്‍

ayyo news service
കൊച്ചി: അഞ്ച് വയസില്‍ താഴെയുളള എല്ലാ കുട്ടികള്‍ക്കും രോഗപ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്നതിനായി ആരംഭിച്ച 'മിഷന്‍ ഇന്ദ്രധനുസ്' ഊര്‍ജിത രോഗ പ്രതിരോധ കുതത്തിവെപ്പ് പരിപാടിയുടെ രണ്ടാംഘട്ടം നവംബര്‍ ഏഴിന് ആരംഭിക്കും.

അജ്ഞതമൂലവും തെറ്റിധാരണകള്‍ മൂലവും വാക്‌സിനേഷന്‍ സ്വീകരിക്കാതെ പോകുന്ന അഞ്ച് വയസില്‍ താഴെയുളള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് രോഗപ്രതിരോധ വാക്‌സിനുകള്‍ നല്‍കി ഏഴ് മാരകരോഗങ്ങളില്‍ നിന്നും സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഇതിനായി എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രത്യേകം വാക്‌സിനേഷന്‍ സെഷനുകളും സംഘടിപ്പിക്കും. നവംബര്‍ ഏഴ് മുതല്‍ തുടര്‍ച്ചയായ ഏഴ് പ്രവൃത്തിദിനങ്ങളിലാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സെഷനുകള്‍ സംഘടിപ്പിക്കുക.
 


Views: 2064
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024