ന്യൂഡല്‍ഹി: ധനമന്ത്രാലയം പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബാങ്കില്‍നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 20,000 ത്തിൽ നിന്ന് 24,000 രൂപയായി ഉയര്‍ത്തി. ഒരു ദിവസം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 10, 000 രൂപ എന്ന നിബന്ധനയും എടുത്തുകളഞ്ഞു. ഒരാള്‍ക്ക് 4,500 രൂപ വരെ ബാങ്കുകള്‍ വഴി പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. നേരത്തെ ഇത് 4,000 രൂപയായിരുന്നു. എടിഎം ഉപയോഗിച്ച് ഒരു ദിവസം 2,500 രൂപ വരെ പിന്‍വലിക്കാം. ചെക്കുകള്‍
സ്വീകരിക്കാന്‍ വ്യാപാരികള്‍ക്കും ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കുകയും
ചെയ്തിട്ടുണ്ട്. ധനമന്ത്രാലയം ഉന്നതതല അവലോകന യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളില്‍നിന്നും ബാങ്കുകളില്‍നിന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം ആദ്യത്തെ നാലു ദിവസത്തിനുള്ളില്‍ മൂന്നു ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ബാങ്കുകള്‍, എടിഎമ്മുകള്‍ എന്നിവ മുഖേന 50,000 കോടി രൂപ വിതരണം ചെയ്തതായും ധനമന്ത്രാലയം അറിയിച്ചു.