തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. എം. ബീന, പത്തനംതിട്ട കളക്ടര്‍ ആര്‍. ഗിരിജ എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥലം തീരുമാനിച്ചുകഴിഞ്ഞാല്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കും.