തിരുവനതപുരം: മൂന്നുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുന്ന തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പിലെ ഫെസ്റ്റിവൽ കോംപ്ലക്സിലാകും ഇരുപത്തഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള നടത്തുകയെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. 22 മത് മേളയുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 100 കോടി ചിലവിൽ നിർമിക്കുന്ന സ്ഥിരം വേദിയിൽ 2000 പേർക്കിരിക്കാവുന്ന ഓപ്പൺ എയർ തീയറ്റർ, 2500 പേർക്കിരിക്കാവുന്ന കൺവൻഷൻ സെന്റർ, സെമിനാർ ഹാൾ, തീയറ്ററുകൾ, ചലച്ചിത്ര അക്കാദമിയുടെ ഓഫീസ് തുടങ്ങിയ എല്ലാം ചേരുന്ന കോംപ്ലക്സ് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ 10 ഏക്കറിൽ ഉയരുമെന്നും മന്ത്രി പറഞ്ഞു.
റഷ്യൻ സംവിധായകൻ അലക്‌സാണ്ടർ സൊഖുറോവിന് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മന്ത്രി സമ്മാനിച്ചു.