തിരുവനന്തപുരം: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (ഗഏഛഎ) അഞ്ച് ലക്ഷം രൂപ കൈമാറി. കെ.ജി.ഒ.എഫ്. ജനറല്‍ സെക്രട്ടറി കെ.എസ്. സജികുമാര്‍ മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ സെക്രട്ടേറിയറ്റിലെ ചേമ്പറില്‍ വച്ച് ചെക്ക് കൈമാറി. സംസ്ഥാന ട്രഷറര്‍ ഡോ. വി.എം. ഹാരിസ്, സെക്രട്ടേറിയറ്റംഗങ്ങളായ ഡോ.കെ.ആര്‍. ബിനു പ്രശാന്ത്, എസ്. വിജയകുമാര്‍, ജില്ലാ സെക്രട്ടറി ഡോ.ബി.എസ്. സുമന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയില്‍ എല്ലാ ജീവനക്കാരും പങ്കാളികളാകാന്‍ കെ.ജി.ഒ.എഫ്. ജനറല്‍ സെക്രട്ടറി കെ.എസ്. സജികുമാര്‍ ആഹ്വാനം ചെയ്തു.