NEWS10/06/2015

വ്യാജ ബിരുദം:തോമർ അറസ്റ്റിൽ

ayyo news service

ന്യൂഡല്‍ഹി: വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹിയിലെ നിയമമന്ത്രിയുമായ ജിതേന്ദര്‍സിങ് തോമറിനെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിനെതുടരന്ന് മന്ത്രി രാജിവച്ചു  ഡല്‍ഹി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സാകേത് കോടതിയില്‍ ഹാജരാക്കിയ തോമറിനെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി അംഗത്വം നേടിയെന്നാരോപിച്ച് കഴിഞ്ഞമാസം 11നാണ് തോമറിനെതിരെ ബാര്‍കൗണ്‍സില്‍ സെക്രട്ടറി പുനീത് മിത്തല്‍ പോലീസിന് പരാതിനല്‍കിയത്. ഡല്‍ഹിയില്‍ മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തോമര്‍ നല്‍കിയ വിദ്യാഭ്യാസവിവരങ്ങള്‍ തെറ്റാണെന്ന് പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയില്‍ നടക്കുന്നുണ്ട്.

തെക്കന്‍ ഡല്‍ഹിയിലെ ഹോസ്ഖാസ് പോലീസ് സ്‌റ്റേഷനില്‍ തിങ്കളാഴ്ച രാത്രി രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എ.സി.പിയുടെ നേതൃത്വത്തില്‍ മുപ്പതിലേറെ പോലീസുകാര്‍ ചൊവ്വാഴ്ച രാവിലെ തോമറിനെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചിക്കാന്‍ വേണ്ടി വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് തോമറിനെതിരെ ചുമത്തിയത്. എല്ലാ നിയമനടപടികളും സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശവും പാലിച്ചാണ് അറസ്‌റ്റെന്ന് പോലീസ് വ്യക്തമാക്കി.

യു.പി ഫൈസാബാദിലെ അവധ് സര്‍വകലാശാലയിലും ബിഹാറിലെ തില്‍കാമഞ്ജി സര്‍വകലാശാലയിലും നടത്തിയ അന്വേഷണത്തില്‍ തോമറിന്റെ ബി.എസ്സി, എല്‍.എല്‍.ബി, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

അയോധ്യയിലെ കെ.എസ് സാകേത് പി.ജി കോളജില്‍ നടത്തിയ അന്വേഷണത്തില്‍ തോമറിന്റെ പേരിലുള്ള ബി.എസ്സി ബിരുദ സര്‍ട്ടിഫിക്കറ്റ് അവരുടെ രജിസ്റ്ററിലില്ലെന്ന് വ്യക്തമായി. തോമറിന്റെ എല്‍.എല്‍.ബി ബിരുദ സര്‍ട്ടിഫിക്കറ്റിലെ റോള്‍നമ്പര്‍ മറ്റൊരു വിദ്യാര്‍ഥിയുടേതാണെന്ന് തില്‍കാമഞ്ജി സര്‍വകലാശാല അറിയിച്ചു. ബുന്ദേല്‍ഖണ്ഡ് സര്‍വകലാശാലയുടേതെന്ന് പറഞ്ഞ് തോമര്‍ കാണിച്ച മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് പോലീസ് പറഞ്ഞു.




Views: 1426
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024