കൊച്ചി: 'സോമാലിയ' പരാമര്‍ശം പിന്‍വലിക്കാന്‍ തയാറാകാതിരുന്ന പ്രധാനമന്ത്രിയുടെ നടപടി ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം കേരള ജനതയെ അപമാനിച്ചുവെന്നും മുഖ്യമന്ത്രി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരാമര്‍ശം പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്തത്. പരാമര്‍ശത്തിനെതിരേ എന്ത് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമെന്നു പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പ്രധാനമന്ത്രിമാര്‍ പ്രചാരണത്തിന് എത്തുന്നത്
പതിവാണ്. എന്നാല്‍ ഇത്തരം ഒരു ആരോപണം പ്രധാനമന്ത്രി ഉന്നയിക്കുമ്പോള്‍
വ്യക്തമായ റിപ്പോര്‍ട്ട് വേണം. ഒപ്പം അദ്ദേഹം വഹിക്കുന്ന പദവി എന്താണെന്ന്
ഓര്‍ക്കണം. കേന്ദ്ര
സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നെ മാനവവികസ സൂചികയില്‍ കേരളം
ഒന്നാമതാണ്. പ്രധാനമന്ത്രി 15 വര്‍ഷം ഭരിച്ച ഗുജറാത്ത് പട്ടികയില്‍
എത്രാമതാണെന്ന് പരിശോധിക്കണം. ലോകം മുഴുവനുള്ള മലയാളികളെ അപമാനിച്ച
പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും
മുഖ്യമന്ത്രി പറഞ്ഞു.