തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിലെ നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് കരാര്‍വ്യവസ്ഥയില്‍ നിയമനത്തിന് ജൂണ്‍ 29 രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.
യോഗ്യത : കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം (എം.സി.എ) അഥവാ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ് എന്നിവയില്‍ ഏതിലെങ്കിലും ബി.ടെക് ബിരുദം.
കൂടാതെ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം (സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന).
സി.സി.എന്‍.എ./ആര്‍.എച്ച്.സി.ഇ. എന്നിവയില്‍ ഏതിലെങ്കിലും നെറ്റ്‌വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കൂടാതെ നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷനില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും സഹിതം നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ ഹാജരാകണം.