Mobirise Website Builder v4.9.3
OF YOUTH [ Only for Youth ]16/12/2016

നിയുക്തി മെഗാ ജോബ് ഫെയര്‍ 29 ന്

ayyo news service
തിരുവനന്തപുരം:നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍ ഡിസംബര്‍ 29 ന് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നോ ഉദ്യോഗദായകരില്‍ നിന്നോ ഫീസ് ഈടാക്കുന്നതല്ലെന്നും സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കുമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉദ്യോഗദായകര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ job Seekers Regitsration എന്ന ലിങ്ക് വഴി രജിസ്‌ററര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹാള്‍ ടിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റ/സി.വിയുമായി ഉദ്യോഗാര്‍ത്ഥികള്‍ അനുവദിച്ച സമയത്ത് വേദിയില്‍ ഹാജരാകണം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടെക്‌നിക്കല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, മാനേജ്‌മെന്റ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ നിരവധി അവസരങ്ങളുണ്ട്. ഫോണ്‍ : 04712476713, 04742740615
 


Views: 1746
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY