P VIEW [ Public View ]21/08/2022

ഡോ. എസ്. അഹമ്മദ് സപ്തതി സമാപനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

0
Rahim Panavoor
തിരുവനന്തപുരം : അര നൂറ്റാണ്ടുകാലം സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ , പ്രവാസി  സേവന രംഗത്ത്  പ്രവര്‍ത്തിച്ച്  ദേശീയ, അന്തര്‍ദേശീയ മേഖലകളില്‍  പ്രശംസ നേടിയ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദിന്റെ  ഒരു വര്‍ഷം  നീണ്ടുനിന്ന സപ്തതി  ആഘോഷങ്ങളുടെ സമാപന സമ്മേളനം  ആഗസ്റ്റ് 21 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം നന്ദാവനം മുസ്ലിം അസോസിയേഷന്‍ ഹാളില്‍  നടക്കും. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം നിര്‍വഹിക്കും. രാജ്യസഭ  മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍  അധ്യക്ഷനായിരിക്കും. കേരള ഹൈക്കോടതി അഡീഷണല്‍ അഡ്വക്കേറ്റ്  ജനറല്‍ അഡ്വക്കേറ്റ് കെ. പി. ജയചന്ദ്രന്‍ നായര്‍  മുഖ്യപ്രഭാഷണം നടത്തും.  പാളയം  ജുമാ മസ്ജിദ്  ചീഫ് ഇമാം ഡോ. വി. പി. സുഹൈബ്  മൗലവി, ശാന്തിഗിരി ആശ്രമം  ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി,എസ്. പി. ഫോര്‍ട്ട് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍  ഡോ. പി. അശോകന്‍,  എംഎല്‍എ മാരായ അഡ്വ. ഐ.ബി സതീഷ്, അഡ്വ. വി.കെ. പ്രശാന്ത്,  സി.കെ. n ഹരീന്ദ്രന്‍,പി.കെ. ബഷീര്‍, മുന്‍ കേന്ദ്രമന്ത്രിഒ.രാജഗോപാല്‍,യു ഡി എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, മുന്‍ മന്ത്രിമാരായ  സി.ദിവാകരന്‍, കെ. സി. ജോസഫ്, കെ. ഇ. ഇസ്മായില്‍, വി.സുരേന്ദ്രന്‍പിള്ള, എന്‍ എസ് എസ് തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് എസ്. സംഗീത്കുമാര്‍, സിഎം പി സംസ്ഥാന സെക്രട്ടറി അഡ്വ. എം. പി.സാജു, കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ. എം.നജീബ്, മുസ്ലിം അസോസിയേഷന്‍ പ്രസിഡന്റ്  കടയറ നാസര്‍, ചലച്ചിത്ര നടന്‍  കൊല്ലം തുളസി, കലാപ്രേമി ഗ്രൂപ്പ് ചെയര്‍മാന്‍ കലാപ്രേമി ബഷീര്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും.
  
ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ഖാന്‍, ഹബീബ് ഏലംകുളം  എന്നിവര്‍ക്ക് സപ്തതി സദ്ഭാവന പുരസ്‌കാരം സമ്മാനിക്കും.  ഡോ. ഗ്ലോബല്‍ ബഷീര്‍ അരീമ്പ്ര, അഡ്വ. ലേഖ ഗണേശ്, ഡോ.ദേവി മോഹന്‍, ആദര്‍ശ് രമേശ്  എന്നിവര്‍ക്ക് സ്റ്റാര്‍ട്ടപ്പ്  പുരസ്‌കാരങ്ങളും വിതരണം ചെയ്യും.
 
വൈകിട്ട്   3.30 ന്  സമ്മേളനത്തിനു   മുന്നോടിയായി  പാളയം പബ്ലിക് ലൈബ്രറിക്കു മുന്നില്‍ നിന്നും സമ്മേളന ഹാള്‍ വരെ  ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. വാദ്യമേളങ്ങള്‍, താലപ്പൊലി, എന്‍.സി.സി കേഡറ്റുകള്‍ അകമ്പടി സേവിക്കും. സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍  ഘോഷയാത്രയില്‍ പങ്കെടുക്കും. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന ഗവര്‍ണറെ  പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു വേദിയിലേക്ക് ആനയിക്കും.
Views: 636
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024