P VIEW [ Public View ]25/02/2017

ലോ അക്കാദമി സമരം: വിജയിച്ചത് വിദ്യാര്‍ത്ഥികളോ മാനേജ്‌മെന്റോ?

ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയില്‍ 29 ദിവസമായി നടന്ന വിദ്യാര്‍ത്ഥി സമരം പൂര്‍ണ്ണവിജയമെന്ന് സമരം നടത്തിയവര്‍ക്ക് അവകാശം ഉന്നയിക്കാം. എന്നാല്‍ വിജയത്തില്‍ ചെറിയ ശതമാനമെങ്കിലും മാനേജ്‌മെന്റിനുകൂടി അവകാശപ്പെടാന്‍ കഴിയില്ലേയെന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകാം. അതായത് വിദ്യാര്‍ത്ഥികള്‍ ആദ്യമേ ഉന്നയിച്ചതാണല്ലോ, പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ തല്‍സ്ഥാനം രാജിവയ്ക്കണമെന്നത്. അക്കാര്യം നാളിതുവരെ നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ മാനേജ്‌മെന്റിന് രഹസ്യമായിട്ടെങ്കിലും വിജയം ആഘോഷിക്കാമല്ലോ. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളുടെ ഒരു വിഭാഗം മാനേജ്‌മെന്റിനെ പിന്‍തുണക്കുകയും ചെയ്തിരിക്കുകയല്ലേ. എന്നാല്‍ സര്‍ക്കാരില്‍ ഒരു വിഭാഗം രാഷ്ട്രീയമായി മാനേജുമെന്റിനെ പരാജയപ്പെടുത്താന്‍  ശ്രമിക്കുകയുണ്ടായി. മുമ്പ് കേരളം ഭരിച്ച ഇപ്പോഴത്തെ ഒരു പാര്‍ട്ടിക്ക്  അന്ന് തോന്നാത്ത കാര്യം ഇപ്പോള്‍ തോന്നിയ കാര്യങ്ങളുടെ പിന്നില്‍ എന്തോ പ്രതികാരമനോഭാവമാകാമെന്ന് കരുതുന്നതില്‍ തെറ്റില്ല.

ഇപ്പോള്‍ മാനേജ്‌മെന്റ് മറ്റൊന്ന് ചിന്തിച്ച് പോകുകയാണ്. അവരെ ദ്രോഹിക്കുന്ന പാര്‍ട്ടിക്കാരുടെ സന്തതികള്‍ പലരും നിയമം പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്യുമ്പോള്‍ ഇന്റേണല്‍ മാര്‍ക്ക് കുറക്കാന്‍ കഴിഞ്ഞില്ലെങ്കിലും യൂണിവേഴ്‌സിറ്റി ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് എക്‌സ്റ്റേണല്‍ മാര്‍ക്കില്‍വരെ കുറവുവരുത്താന്‍ ശ്രമിക്കുമെന്ന നഗ്നസത്യം ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ ആവോ! ആരെയെങ്കിലും ജയിപ്പിച്ചാല്‍ പെട്ടെന്ന് പിടിക്കപ്പെടാം. അത്  വിവാദവുമാകാം.   തോല്‍പ്പിച്ചാലോ അങ്ങനെയങ്ങ് പിടിക്കത്തുമില്ല. മാനേജുമെന്റിന്റെ പ്രധാനികള്‍ക്ക് രഹസ്യമായി സന്തോഷിക്കുവാന്‍ ഇതല്ലാതെ എന്താ മാര്‍ഗ്ഗം.
   
ഇക്കഴിഞ്ഞ ഡിസംബറില്‍ മേഴ്‌സി ചാന്‍സ് കൊടുത്തുകൊണ്ട് സര്‍വ്വകലാശാല നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പറിന്റെ പിന്നാലെ പോയി ശത്രുപക്ഷത്തെ അനുഭാവികളെ തെരഞ്ഞ്പിടിച്ച് തോൽപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി പിന്നാമ്പുറ സംസാരവും കേള്‍ക്കുന്നുണ്ട്.
                                   

Views: 1852
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024