ഒ. രാജഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു
കൂട്ടായ്മയിലൂടെ കലാ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കേന്ദ്രമാക്കി രൂപീകരിച്ച സംഘടനയായ നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ഒ. രാജഗോപാല്‍ എംഎല്‍എ നിര്‍വഹിച്ചു. പൂജപ്പുര ഗവണ്മെന്റ് സ്‌പെഷ്യല്‍ ഹോം ആന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് സൊസൈറ്റി അംഗങ്ങളായ ഡോ. പി.ഷാനവാസ്, ഡോ.ഗീതാ ഷാനവാസ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത മൈക്ക് സെറ്റ് സ്‌കൂള്‍ പ്രതിനിധി അജിത്കുമാറിന് കൈമാറി ചാരിറ്റി വിംഗിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. അമീര്‍ കലാഭവന്‍ നിര്‍മിച്ച് അരുണ്‍രാജ് പൂത്തണല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വയലറ്റ് പൂക്കള്‍ എന്ന ചലചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അദ്ദേഹം പ്രകാശനം ചെയ്തു. സൊസൈറ്റി മുഖ്യരക്ഷാധികാരി പ്രമോദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി, ഗായകനും സംഗീത സംവിധായകനുമായ പന്തളം ബാലന്‍, നാടക സംവിധായകന്‍ മീനമ്പലം സന്തോഷ്, യുവസാഹിത്യകാരന്‍ സുമേഷ് കൃഷ്ണന്‍, സൊസൈറ്റിയുടെ ലോഗോ രൂപകല്‍പ്പന ചെയ്ത കൊടുങ്ങല്ലൂര്‍ പി.കെ. മുജീബ് റഹ്മാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.എസ്.ഹരിഹരന്‍ കടുങ്ങപുരം രചിച്ച ശ്രീലക്ഷ്മി എന്ന നോവല്‍ ചുനക്കര രാമന്‍കുട്ടി പ്രകാശനം ചെയ്തു. പ്രമോദ് പയ്യന്നൂര്‍, മൂജീബ് റഹ്മാന്‍ വേങ്ങൂര്‍, അഡ്വ.കെ.ബാലചന്ദ്രന്‍, കൊല്ലം സിറാജ്, എന്‍.രഘുരാമന്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. സൊസൈറ്റി അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം, കലാവിരുന്ന് എന്നിവയും നടന്നു.
ഒ. രാജഗോപാല്‍ ചുനക്കര രാമന്‍കുട്ടിക്ക് ഉപഹാരം നൽകുന്നു
സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂര്‍, വൈസ് പ്രസിഡന്റ് വാഴമുട്ടം ബി.ചന്ദ്രബാബു, സെക്രട്ടറി ശുഭ കെ.പി, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ:എം.വി. ജയലക്ഷ്മി, സിപിഎം പാളയം ഏര്യാ കമ്മിറ്റി സെക്രട്ടറി സി.പ്രസന്ന കുമാര്‍, സൊസൈറ്റി രക്ഷാധികാരികളായ പ്രൊഫ.എം.സിദ്ദിക്കുല്‍ കബീര്‍, ഡോ.പി.ഷാനവാസ്, സിനിമാ പത്രപ്രവര്‍ത്തകന്‍ സുകു പാല്‍ക്കുളങ്ങര, ഫെഫ്ക പിആര്‍ഒ യൂണിയന്‍ പ്രസിഡന്റ് അജയ് തുണ്ടത്തില്‍, പൂജപ്പുര ഗവണ്മെന്റ് സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപക രാജി വി.ആര്‍. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രമോദ് പയ്യന്നൂരിൽ നിന്ന് സുമേഷ് കൃഷ്ണന്‍ ഉപഹാരം സ്വീകരിക്കുന്നു