'കെ. ജയകുമാര്‍ കവിത ഹൃദയം തൊട്ടെഴുതുമ്പോള്‍' ഡോക്യുമെന്ററി സി.ഡി. മന്ത്രി സജി ചെറിയാന്‍ പ്രഭാവര്‍മയ്ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
തിരുവനന്തപുരം: കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറുമായ കെ.ജയകുമാറിന്റെ കലാ, സാഹിത്യ ജീവിതം ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'കെ. ജയകുമാര്‍ കവിത ഹൃദയം തൊട്ടെഴുതുമ്പോള്‍'എന്ന ഡോക്യുമെന്ററി പ്രദര്‍ശനം തിരുവനന്തപുരം വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങിന്റെ ഉദ്ഘാടനവും സിഡി പ്രകാശനവും നിര്‍വഹിച്ചു . കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ സിഡി ഏറ്റുവാങ്ങി. മുന്‍ എംഎല്‍ എ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ്, ഡോക്യുമെന്ററിയുടെ സംവിധായകന്‍ എന്‍. എന്‍. ബൈജു, നിര്‍മാതാവ് ആര്‍. വിജയന്‍ മുരുക്കുംപുഴ, രചയിതാവ് പ്രൊഫ. എ. ജി. ഒലീന, കെ. സി. രമ, ഗാത്രി വിജയ്, പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ്, അര്‍ജുന്‍ ബിനു, ബിനു കേശവ്, റഹിം പനവൂര്‍, വിനോദ് നെട്ടത്താന്നി, പോത്തന്‍കോട് വി . മോഹന്‍, അജില്‍ മണിമുത്ത്, ലത ഷാജി,ഷിഫിന്‍ ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ. ജി. ഒലീനയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.