P VIEW [ Public View ]21/05/2016

കൃഷിയിലെ രവീന്ദ്രജാലം

SUNILKUMAR
മുതുകാട് ഇന്ദ്രജാലം കാണിക്കുമ്പോള്‍ വസ്തുക്കള എവിടെനിന്ന് വന്നുവെന്നോ എവിടേക്ക് പോകുന്നുവെന്നോ നമുക്കറിയാന്‍ കഴില്ല.  പക്ഷെ:ഉള്ളൂര്‍ സ്വദേശിയായ രവീന്ദ്രന്റെ ഇന്ദ്രജാലത്തില്‍ നമുക്ക്ദര്‍്ശിക്കാം സ്പര്‍്ശിക്കാം, ഒപ്പം ആയ്സ്സും നീട്ടാം. ഇന്ദ്രജാലക്കാര്‍ പ്രത്യേക വേദിയില്‍ വേഷവിതാനങ്ങളാല്‍ പ്രകടനം നടത്തി കയ്യടി വാങ്ങുമ്പോള്‍ രവീന്ദ്രന്‍ പ്രകൃതി ഒരുക്കിയ വേദിയില്‍ സൂര്യന്‍ പകരുന്ന വെളിച്ചവിതാനത്തില്‍ മണ്ണാകുന്ന പരവതാനിയില്‍ ചോര വിയര്‍പ്പാക്കി രാപ്പകല്‍ അധ്വാനമെന്ന ജാലത്തിലൂടെ സ്യഷ്ടിച്ചെടുത്തതുനിറയെ വിഷമില്ലാത്ത പച്ചക്കറികളായിരുന്നു.  അവയിലെ ഒരു മഹേന്ദ്രജാലമയിരുന്ന 275 കിലോഗ്രാം തൂക്കം വരുന്ന ആഫ്രിക്കന്‍ കാച്ചില്‍ 2010ല്‍ ലിംകാ ബുക്‌സ് ഓഫ് റികോര്‍ഡ്സില്‍ ഇടം പിടിക്കുകയും ചെയിതു. 
ഒരു സുഹൃത്തിന്റെ കയ്യില്‍  നിന്നു കിട്ടിയ ചെറിയ വിത്തില്‍ നിന്നാണ് സാധാരണ കാച്ചിലിന്റെ പതിന്മടങ്ങ് വലിപ്പമുള്ള കാച്ചില്‍ വിളയിച്ചെടുത്തത്. ഇത് മൂന്നുവീടുകള്‍ നിലക്കൊള്ളുന്ന പത്തുസെന്റഭുമിയിലാണെന്നറിയുമ്പോഴാണ് രവീന്ദ്രജാലത്തിന്റെ മഹത്വം നമ്മള്‍ തിരിച്ചറിയുക.

കാര്‍ഷിക പ്രദര്‍ശനങ്ങളിലെ സ്ഥിരം സാന്നിധ്യമായ രവീന്ദ്രനൊപ്പം ഭീമാകാരങ്ങളായ കാച്ചിലുകളും ഒപ്പമുണ്ടാകും ഇവ കണ്ടു അന്ധാളിച്ചു ആവിശ്യ പ്പെട്ടവരായ 3000  പേര്ക്ക് ഇതിന്റെ വിത്ത് കൊടുത്തു കഴിഞ്ഞു.  ഇനി ആവിശ്യപ്പെട്ട 5000 പേര്‍ക്ക് കൂടി കൊടുക്കാനുണ്ടെന്ന് രവീന്ദ്രന്‍ പറഞ്ഞു.  ഇതു വഴി ജൈവ കൃഷികൂടി പ്രോത്സാഹിപ്പിക്കുക എന്നതാണ് തന്റെ  ലക്ഷ്യമെന്നു പറയുന്നിദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉപദേശം പുകയില കഷായം ഉപയോകിക്കരുതെന്നാണ്. മനുഷ്യ കാന്‍സറിനു കാരണമാകുന്ന പുകയില ചെടികളില്‍ തളിക്കുന്നതു തടയാന്‍ സര്‍്ക്കാരും മുന്‍കയ്യെടു ക്കണമെന്നും രവീന്ദ്രന്‍ അഭ്യര്‍ഥിക്കുന്നു.  

ഒരു ലാഭേഛയുമില്ലതെ  കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന രവീന്ദ്രന്‍ സ്‌കൂളുകളിലും വീടുകളിലും നെല്‍ക്കൃഷിയും മട്ടുപ്പാവുക്യഷിയും  നടപ്പാക്കുവാനുള്ള യജ്ഞത്തിലാണ്. രവീന്ദ്രനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫേസ്ബുക്കിലെ അടുക്കളത്തോട്ടം കൂട്ടായ്മയിലെ ഒരുലക്ഷംപേര്‍  സ്വന്തം വീട്ടില്‍ വിളയിച്ചെടുത്ത പച്ചക്കറിക്കളുമായി എത്തുമ്പോൾ അവരോടൊപ്പം ഓണമുണ്ണാന്‍ കാത്തിരിക്കുയാണ് രവീന്ദ്രന്‍.


Views: 3072
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024