പുരസ്‌കാരം റഹിം പനവൂര്‍ ചലച്ചിത്ര താരം രാധയില്‍നിന്നും സ്വീകരിക്കുന്നു
തിരുവനന്തപുരം : കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ലെനിന്‍ രാജേന്ദ്രന്‍ സിനിമ ടെലിവിഷന്‍ പുരസ്‌കാരങ്ങളില്‍ സിനിമ ടി വി പി ആര്‍ ഒ പുരസ്‌കാരം റഹിം പനവൂര്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം നെയ്യാറ്റിന്‍കര മഹേശ്വരം ശിവ പാര്‍വതി ക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് നിശയില്‍ വച്ച് തെന്നിന്ത്യന്‍ ചലച്ചിത്ര താരം രാധ , ചലച്ചിത്ര ടി വി സംവിധായകന്‍ കെ. കെ. രാജീവ്, ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. അവാര്‍ഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം കെ. കെ രാജീവ് നിര്‍വഹിച്ചു. സ്വാമി മഹേശ്വരാനന്ദ സരസ്വതി ദീപം തെളിയിച്ചു.
ചലച്ചിത്ര നിര്‍മാതാവ് പി. വി ഗംഗാധരനു വേണ്ടി അനില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.. ഗായകന്‍ ശ്രീകാന്ത്, അഭിനേത്രി ജലജ, നര്‍ത്തകി ഡോ : മേതില്‍ ദേവിക, അഖിലേഷ്, ജോയ് റോബിന്‍സണ്‍, സിജി നായര്‍, യുവകൃഷ്ണ, സുബീസ് പടനിലം, വി. രാമകൃഷ്ണന്‍,, പ്രദീഷ്, ഡോ :കൃഷ്ണകുമാര്‍, കെ. ഗോപകുമാര്‍, പ്രദീഷ് (പി. അനിലിനു വേണ്ടി ) മനോജ് ,അജി തിരുമല, പ്രവീണ്‍ ഏണിക്കര തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. രമേഷ്ബിജു ചാക്ക രചിച്ച 'ഇന്ദ്രനീലം ' പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. കലാനിധി ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍ അധ്യക്ഷയായിരുന്നു. എസ്. രാജശേഖരന്‍, ഷിജി നായര്‍, സന്തോഷ് രാജശേഖരന്‍, വി.കെ. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും കലാനിധി നൃത്ത അദ്ധ്യാപകന്‍ രമേശ്‌റാമും കലാനിധി പ്രതിഭകളും അവതരിപ്പിച്ച നൃത്തവും അവാര്‍ഡ് നിശയോടനുബന്ധിച്ച് നടന്നു.