Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]22/05/2017

സ്ട്രീറ്റ് ഫ്രണ്ട്‌സ്

ayyo news service
ചെറുമഴയും വാഹനത്തിരക്കും സർക്കാരിന്റെ ഒരുവർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ചുള്ള ആനാവൂർ നാഗപ്പന്റെ പ്രസംഗവും ഒന്നും തെരുവ് മനുഷ്യനും തെരുവ് നായക്കും  വിഘാതമായില്ല. ആ മനുഷ്യൻ തന്റെ ലക്ഷ്യസ്ഥാനമായ കിള്ളിപ്പാലാം ജംഗ്ഷനിലെ പ്രശസ്ത ഹോട്ടലിനുമുന്നിലെത്തി. അവിടെ അതിനു മുന്നിലായി കുറച്ചു നേരം നിന്നു. അതുവരെ അയാൾക്കൊപ്പം മൂന്നു തെരുവുനായകൾ അംഗരക്ഷരെപ്പോലെ ഒപ്പം നടന്നു. കുറച്ചുനേരം നിന്ന അയാൾക്ക് ഹോട്ടലിലിൽ നിന്ന് സൗജന്യമായി പ്രഭാത ഭക്ഷണം പാഴ്‌സലായി കൊടുത്തു. അതുവാങ്ങി തിരിച്ചു നടന്ന അയാൾക്ക് പിന്നാലെ ഒരു നായ നടന്നു. മറ്റു രണ്ടു നായ അയാൾക്കു ഭക്ഷണം കിട്ടിയെന്നു കണ്ടപ്പോൾ സ്ഥിരം സങ്കേതത്തിലേക്ക് മുൻപേ പോയി.  മറ്റൊന്നും അറിഞ്ഞില്ലെങ്കിലും എല്ലാവരും വിശപ്പറിയും. ഈ മനുഷ്യനും അതുമാത്രമറിയാം. അതെവിടെ കിട്ടുമെന്നും അറിയാം. ഹോട്ടലുകാരുടെ കരുണ കൊണ്ട് വിശപ്പകറ്റുന്ന അയാൾ അത് കൂട്ടുകാർക്ക് (നായ്ക്കൾക്ക്) പങ്കുട്ടുകൊടുക്കയും ചെയ്യുന്നുണ്ടാവാം.
Views: 2105
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY