ലോക കേരള സഭ സാംകാരിക വിനിമയ വിരുന്നിന്റെ ഭാഗമായി മ്യുസിയം വളപ്പിൽ ഒരുക്കിയ പുരാവസ്തു വകുപ്പിന്റെ ചരിത്ര പൈതൃക പ്രദർശനത്തിൽ പ്രദശിപ്പിച്ചിട്ടുള്ള ചിത്രവധക്കൂട് ഭയത്തോടെയും ആശ്ചര്യത്തോടെയും നോക്കിനിൽക്കുന്നവർ. തിരുവിതാംകൂർ രാജഭരണക്കാലത്ത് വധശിക്ഷ നടപ്പാക്കുന്നതിനാണ് ചിത്രവധക്കൂട് ഉപയോഗിച്ചിരുന്നത്. കുറ്റവാളിയെ ആ കൂട്ടിൽ ബന്ധിച്ച് പൊതുസ്ഥലത്ത് മരത്തിൽ കെട്ടിത്തൂക്കും. കഴുകൻ, കാക്ക തുടങ്ങിയ പക്ഷികളുടെ ആക്രമണവും, മഴ, വെയിൽ എന്നിവയേറ്റും, ദാഹവും വിശപ്പും സഹിക്കവയ്യാതെയും, ഭടന്മാരുടെ കുന്തങ്ങളുടെ കുത്തേറ്റും ദിവസങ്ങൾ കൊണ്ടാകും ആ കുറ്റവാളി ജീവൻ വെടിയുക. ഈ ശിക്ഷ പരസ്യമായതുകൊണ്ട് അന്ന് കുറ്റകൃത്യങ്ങൾ കുറവായിരുന്നു വെന്നും ഒരു കുറ്റവാളിചിത്രവധക്കൂടിനുള്ളിൽ 21 ദിവസം ജീവിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രവധക്കൂട് പുരാവസ്തുവല്ല. ആ മാതൃകയിൽ ഉണ്ടാക്കിയതാണ്. ഇന്നാണെങ്കിൽ കുറ്റവാളികൾക്ക് കുറവില്ലാത്തതിനാൽ ചിത്രവധക്കൂടിന്റെ ഒരു ഫാക്ടറി തുടങ്ങാമായിരുന്നു. ലോക കേരള സഭ നിയസഭ അങ്കണം മുതൽ നിശാഗന്ധിവരെ 11 വേദികളിൽ അവതരിപ്പിക്കുന്ന ട്രാവല്സിങ് ഇൻസ്റ്റലേഷൻ തീയറ്ററിന്റെ എട്ടാമത്തെ വേദിയാണ് മ്യുസിയം.