S CLICKS [ Smart Clicks ]22/08/2019
അവർ കൂടാരം കണ്ടപ്പോൾ
ayyo news service

സർക്കസ് കണക്ക് കൂട്ടലുകളുടെ കലയാണ്. ഒന്ന് പിഴച്ചാൽ പിന്നെ റീടേക്ക് ഇല്ലാത്ത കല. ജീവനോ സർക്കസ്സ് കരിയറോ തകർത്തേക്കാവുന്ന പിഴവ്. നീണ്ട വർഷത്തെ കഠിന പരിശ്രമത്തിലൂടെ അച്ചടക്കത്തോടെ പഠിച്ചെടുത്ത കണക്കിന്റെ കല കലാകാരന്മാരിൽ എന്നും ദർശിക്കാം എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. തിരുവനതപുരം പുത്തരിക്കണ്ടം മൈതാനത്ത് തല ഉയർത്തി നിൽക്കുന്ന ജംബോ സർക്കസ് വേദിയിലേക്ക് ആ മൂന്നു കലാകാരന്മാർ നടന്നടുക്കുന്നത് ആ കണക്കൊപ്പിച്ചെന്നേ പറയാൻ കഴിയു. 23 നു ആരംഭിക്കുന്ന സർക്കസ് അവസാനവട്ട ഒരുക്കത്തിലാണ്. കലാകാരന്മാർ ഏറെക്കുറെ എത്തിക്കഴിഞ്ഞു.
Views: 1728
SHARE