മധുസൂദനന്‍
ഓഗസ്റ്റ് മാസമാണ് ബൈക്ക് യാത്രികര്‍ തിരെഞ്ഞെടുക്കാര്‍. അതിനു കാരണമുണ്ട് ജൂലൈ മാസങ്ങളില്‍ മഞ്ഞുരുകിയിട്ട് സ്ട്രീംസ് റോഡുകളില്‍ വളരെ കൂടുതല്‍ ആയിരിക്കും. അതുകൊണ്ട് തന്നെ യാത്രയും വളരെ ദുര്‍ഘടമായിരിക്കും. ഓഗസ്റ്റ് ഇതിനു രണ്ടിനും ഇടയിലുള്ള കാലാവസ്ഥയാണ്. 2019 ല്‍ ഹിമാലയന്‍ പ്രദേശത്ത് പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിരുന്നു. അത് ഏറെക്കുറെ എന്നെയും ബാധിച്ചു. ആ ഭാഗത്തെ യാത്രാ വളരെ ദുര്‍ഘടമായിരുന്നു. വളരെ വെല്ലുവിളിയായിരുന്നു. കാരണം അവിടെ റോഡ് നഷ്ടപ്പെട്ടു. പര്‍വ്വതത്തില്‍ നിന്നുള്ള ചെളിയും മണ്ണും പാറക്കഷ്ണങ്ങള്‍ അടങ്ങിയ ലാവ പോലെയുള്ള ഒരു വസ്തുവാണ് ഒഴുകിയെത്തിയത്. അതുകൊണ്ടുതന്നെ മുറിച്ചുകടക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. എന്റെ ആദ്യത്തെ ശ്രമം നടന്നില്ല രണ്ടാമത്തെ ശ്രമത്തില്‍ ഒറ്റയ്ക്ക് ആയതുകൊണ്ട്, അത് തിരിച്ചറിഞ്ഞിട്ട് എന്നെ സഹായിക്കാന്‍ ഒരു ജെസിബിയും ഒരു ടിപ്പറും ഓടിച്ചു. ആ വീല്‍ പാടിലൂടെ ബൈക്ക് ഓടിച്ചാണ് ഞാന്‍ രക്ഷപ്പെട്ടത് . എങ്കിലും ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു.
അത് കഴിഞ്ഞു എനിക്ക് വെല്ലുവിളിയായത് റോടംഗ് പാസ്സിലാണ്. അത് തിരിച്ച് വരുന്ന വഴിയാണ്. വഴിയില്‍ ഒരു ടാങ്കര്‍ ലോറിയുടെ മുകളില്‍ വലിയ ഒരു പാറ മറിഞ്ഞു വീണു മൊത്തം ബ്ലോക്കയി പോയി. അവിടെ 100-150 ബൈക്കേഴ്‌സ് ഉണ്ട്. ഒരു ദിവസം ഭക്ഷണമില്ലാതെ കിടക്കേണ്ടിവന്നു. ഭക്ഷണത്തിന് അവിടെ വേറെ ഒരും മാര്‍ഗവുമില്ല. കൈവശം കുറച്ചു ബിസ്‌കറ്റും വെള്ളവുമുണ്ട്. വെള്ളത്തിന് ബുദ്ധിമുട്ടില്ല. ശുദ്ധ ജലം കിട്ടുന്ന പ്രദേശമാണ്. ഭക്ഷണത്തിന് വേറൊരു സാധ്യതയില്ല. റോഡ് നന്നായാലെ മുറിച്ചു കടന്നു വരാന്‍ കഴിയു. നമ്മുടെ ജവാന്മാരുടെ ഒരു സേവനം ജീവിതത്തില്‍ ഒരിക്കലും നമുക്ക് മറക്കാന്‍ കഴിയില്ല. വളരെ ആത്മസംയമനത്തോടെ നമ്മളോട് നിങ്ങള്‍ വെയിറ്റ് ചെയ്യ് ഞങ്ങള്‍ എളുപ്പം ശരിയാക്കിത്തരാം എന്ന്‍ പറയുന്ന ആ വാക്കുകളില്‍ പോലും നമുക്ക് ഒരു ആശ്വാസം തോന്നും. അവരുടെ ഒരു സേവനം അത് വളരെ വലിയ ഒരു പിന്‍ബലമാണ് നമുക്ക് നല്‍കുന്നത്. അടുത്ത ദിവസം വൈകുന്നേരമാണ് റോഡ് ശരിയാക്കിയത്. വലിയ ഉരുണ്ട പാറകഷ്ണങ്ങള്‍ ഇട്ടാണ് റോഡ് ശരിയാക്കിയത്. ബൈക്കിന് അത് വെല്ലുവിളിയാണ്. 100-150 ബൈക്കേഴ്‌സ് ഉണ്ടായിരുന്ന സ്ഥാനത്ത് ആദ്യം അവര്‍ മറികടക്കാന്‍ വിട്ടത് ഒരു വിദേശിയെ ആണ്. ബുള്ളറ്റില്‍ വന്ന അദ്ദേഹം മറിഞ്ഞു വീണു. രണ്ടാമത് മുറിച്ചു കടക്കാന്‍ വന്നത് ഞാനാണ്, ഇത്രയും ആള്‍ക്കാരില്‍. സൂതിംഗ് സോണ്‍ ഉണ്ട്. അതുകൊണ്ട് മുറിച്ചു കടക്കാന്‍ എളുപ്പമല്ല. ചെറിയ പാറകഷ്ണങ്ങള്‍ വീഴ്ന്നുണ്ടായിരുന്നു. എന്തുവിലകൊടുത്തും മുറിച്ചു കടന്നെ പറ്റു എന്ന ഉറച്ച ചിന്തയില്‍ ഞാന്‍ മുറിച്ചു കടന്നു. വളരെ അപകടം പിടിച്ച് ആ ഭാഗം കഴിഞ്ഞപ്പോള്‍ പുറകില്‍ കൂടിനിന്നവര്‍ എന്നെ കൈയ്യടിച്ച് പ്രോത്സഹിപ്പിച്ചു. കാരണം അവരുടെ ഇടയിലേക്ക് ഞാന്‍ ഇറങ്ങി ചെന്ന്‍ ഹെല്‍മറ്റ് ഊരിയപ്പോള്‍ ഒരുവയസ്സായ ആളിനെയാണ് അവര്‍ കണ്ടത്. പക്ഷെ എന്റെ പരിചയമോ പശ്ചാത്തലമോ അവര്‍ക്ക് അറിയില്ലല്ലോ! ഞാന്‍ എന്ന ഒരു വയസ്സനെ മാത്രമേ കണ്ടുള്ളൂ. ഈ പ്രായത്തിലും കേരളത്തില്‍ നിന്ന്‍ ലഡാക്കിലെക്ക് സാഹസിക യാത്രക്ക് മുതിര്‍ന്ന എന്നെ അവരെല്ലാവരും അഭിനന്ദിച്ചു.അതുകൊണ്ടുതന്നെ അപകട സ്ഥാനം മറികടന്നപ്പോള്‍ കേട്ട കൈയ്യടി എന്റെ കണ്ണിന്‍റെ കോണില്‍ എവിടെയോ ഒരു നനവ് സൃഷ്ടിച്ചു.
വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ മധുസൂദനന്‍ അയ്യോ.ഇന്‍ യുട്യൂബ് ചാനലിനു അനുവദിച്ച സുദീര്‍ഘമായ അഭിമുഖത്തില്‍ നിന്നെടുത്ത സാഹികതയുടെ ഒരു അനുഭവകുറിപ്പാണിത്. ഈ മേഖലില്‍ 50 വര്‍ഷത്തെ അനുഭവമുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ കൂടുതല്‍ അറിവ് നേടാനും അജ്ഞത ദുരികരിക്കാനും ഉപകരിക്കും.