TALKS01/01/2016

ഈശ്വരൻ സാക്ഷിയിലെ ഡോ.പത്മ എന്ന ശ്രീവിദ്യ നായർ

SUNIL KUMAR
ശ്രീവിദ്യ നായർ  
2015 കൊഴിഞ്ഞു വീഴുമ്പോള്‍ മലയാളിക്ക് മറ്റൊന്നുകൂടി നഷ്ടമാകും. ഫ്ലവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കെ കെ രാജിവ് സംവിധാനം ചെയ്ത കോടിക്കണക്കിനു പ്രേക്ഷകരുടെ ഉറക്കം കെടുത്തിയ സീരിയല്‍ ഈശ്വരന്‍ സാക്ഷിയും.  ജൂഡിന്റെ യഥാർത്ഥ കൊലയാളി ആര് എന്ന മലയാളി പ്രേക്ഷരുടെ ചോദ്യത്തിനറുതി വരുത്തി  ഈശ്വരൻ സാക്ഷി കഥാന്ത്യം കുറിക്കുമ്പോൾ ഇതുവരെ കാണാത്ത ഒരു സീരിയൽ അനുഭവമാണ് പ്രേക്ഷകർക്ക്‌ നഷ്ടമാകുക. പക്ഷെ,ഒട്ടേറെ പച്ചയായ ജീവിതമുഹൂർത്തങ്ങൾ പകര്ന്നു നല്കിയ സീരിയലിലെ ഓരോ കഥാപാത്രവും(ചെറുതും-വലതുമായ) മലയാളിയുടെ മനസ്സിൽ സ്ഥിരം പ്രതിഷ്ഠ നേടിക്കഴിഞ്ഞു.  അതിനാൽ സിനിമയും-സീരിയലും-നാടകവും ഇതുവരെ നൽകാത്ത ജനശ്രദ്ധയും പുതിയ അവസരങ്ങളും ഈശ്വരൻ സാക്ഷിയിലൂടെ മറ്റു ചിലര്ക്ക് നേട്ടമാവുകയാണ്. സീരിയലിൽ കേന്ദ്രകഥാപാത്രമായ അപർണയുടെ ഗർഭസ്ഥ ശിശുവിനെ ട്രീസയുടെ ഒത്താശയോടെ കൊല്ലാൻ ശ്രമിക്കുന്ന ഡോ.പത്മ അത്തരം ഒരു കഥാപാത്രമാണ്.  കുറച്ചു ഭാഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഡോ.പത്മയെ മികച്ച പ്രകടനത്തിലൂടെ അനശ്വരമാക്കിയ ശ്രീവിദ്യ നായർ  ഈശ്വരൻ സാക്ഷിയുടെ വിശേഷങ്ങൾ അയ്യോ!യോട് പങ്കുവയ്ക്കുന്നു.

ഈശ്വരൻ സാക്ഷിയിലേക്ക് അവസരം കിട്ടിയതെങ്ങനെയാണ് ?
കെ കെ രാജീവ്സാർ സംവിധാനം ചെയ്ത  കഥയിലെ രാജകുമാകുമാരി എന്ന സീരിയലിൽ അഭിനയിച്ചിരുന്നു.അതിലും ഡോക്ടറുടെ വേഷമായിരുന്നു.  അതുകൊണ്ടാകാം ഡോ.പത്മയാകാൻ സാർ എന്നെ വീണ്ടും വിളിച്ചത്.

ഡോ.പത്മ  ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയോ?
ഒരിക്കലുമില്ല ,ആദ്യം ഒരു ദിവസം ഷൂട്ട് കഴിഞ്ഞു പിന്നെ വലിയ ഇടവേള കഴിഞ്ഞാണ് എന്നെ ഷൂട്ടിനു വിളിച്ചത്.   അപ്പോൾ ഇത്രയും ടെപ്തായ ഒരു വേഷമാകും എന്നെ കാത്തിരിക്കുന്നതെന്ന് ഒരിക്കലും ഞാൻ കരുതിയില്ല.  ഗ്യാപ്പ് വന്നപ്പോൾ എന്റെ  ഭാഗം കഴിഞ്ഞുകാണുമെന്നാണ് ഞാൻ കരുതിയത്‌.  സിനിമയിലും മറ്റു സീരിയലിലും അഭിനയിച്ചപ്പോൾ കിട്ടാത്ത ജനപ്രീതിയാണ് ഇപ്പോൾ ഈശ്വരൻ സാക്ഷി എനിക്ക് സമാനിച്ചത്. ഇപ്പോൾ  പലരും എന്നെ ആൾക്കൂട്ടത്തിൽ തിരിച്ചറിയുന്നുണ്ട്.  അതുകാരണം പുറത്തിറങ്ങാൻ ഇപ്പോൾ മടിയാണ്.

ഡോ.പത്മയായി ശ്രീവിദ്യ നായ 
ഡോ.പത്മയാകാൻ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നോ?
മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല.  ഇതിനു മുൻപും രണ്ടു മൂന്നു പരമ്പരകളിൽ ഡോ.വേഷം ചെയ്തിരുന്നു. ഡോ.പത്മ ശ്രദ്ധിക്കപ്പെട്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ കെ കെ രാജിവ് സാറിനുള്ളതാണ്. സാറ് നമ്മളെ ആ കഥാപാത്രമാക്കി മാറ്റും.  അത് സാറിന്റെ പ്രത്യക കഴിവാണ്. 

ഈ കഥാപാത്രം പുതിയ അവസരങ്ങൾക്ക് വഴിതുറന്നോ?
ഈശ്വരൻ സാക്ഷി കണ്ടിട്ടാണ് എന്നെ മഞ്ഞുരുകുംകാലത്തിലെ ജാനകിയുടെ ടീച്ചറാക്കിയത്. ഡോ പത്മ  കഴിഞ്ഞാൽ ശ്രദ്ധിക്കപ്പെട്ട വേഷമാണത്.

ഈശ്വരൻ സാക്ഷിയുടെ സെറ്റിലെ വിശേഷങ്ങൾ
കെകെ രാജിവ്സാർ കുറച്ചു സീരിയസാണ്.  അതിലെ പ്രധാന വില്ലൻ ഉപ്പാപ്പ(യതി) നല്ല രസികനാണ്.  അദ്ദേഹത്തിന്റെ രസകരമായ തീയറ്റർ അനുഭവങ്ങളും തമാശകളുമൊക്കെ പറഞ്ഞു നമ്മളെ ചിരിപ്പിക്കും.  റീനചേച്ചി(ഭദ്ര മഹേന്ദ്രൻ)സീനിയര് നടിയായതുകൊണ്ട് സെറ്റിൽ എല്ലാവരും വലിയ ബഹുമാനത്തോടെയാണ് ഇടപെടുന്നത്. പാർവതി (മീനാക്ഷി) കനി(ട്രീസ) സുമി സന്തോഷ്‌(നഴ്സ് അമല) എന്നിവരായിരുന്നു സെറ്റിൽ എന്റെ നല്ല സുഹൃത്തുക്കൾ.

കെ കെ രാജിവിനെക്കുറിച്ച് 
കഠിനാധ്വാനിയും ക്രീയേറ്റിവിറ്റിയുടെ എല്ലാ മേഖലകളിലും പൂർണത ആഗ്രഹിക്കുന്ന സംവിധായകനാണ് രാജിവ് സാർ.  അതിനു വേണ്ടി എന്ത് ത്യാഗം സഹിക്കാനും കഠിനാധ്വാനം ചെയ്യാനും അദ്ദേഹം ഒരുക്കമാണ്.  പൂർണതക്കുവേണ്ടി ആശുപത്രിയിലെ ഓപ്പറേഷൻ രംഗം ഷൂട്ട്‌ ചെയ്യാൻ എടുത്തത് രാത്രി വരെ നീണ്ട ഒരു ദിവസമാണ്. എല്ലാ കാര്യങ്ങളിലും നാച്യുറാലിറ്റി ആഗ്രഹിക്കുന്ന സാർ വെഞ്ഞാറമൂട്ടിലെ ലീലാ  രവി ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്ററിലാണ് ആ രംഗം ചിത്രീകരിച്ചത്.  കഥാപാത്രങ്ങളെ വലിയ മേക്കപ്പില്ലാതെയും ആടയാഭാരണങ്ങളുടെ ധാരാളിത്താമില്ലാതെയും കാണാൻ കഴിയുന്നത്‌ സാറിന്റെ മാത്രം സീരിയലുകളിലായിരിക്കാം.  

ആദ്യ സീരിയലും സിനിമയും
അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത സുധീഷ്‌ സാറിന്റെ ചന്ദ്രക്കല മാനത്തായിരുന്നു ആദ്യ സീരിയൽ.  ബാബു ജനാര്ദ്ധനൻ സംവിധാനം ചെയ്ത ഗോഡ് ഫോർ സെയിൽ ആദ്യ സിനിമയും.  അതിൽ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായിട്ടയിരുന്നു അഭിനയിച്ചത്.

പുതിയ പ്രൊജെക്ടുകൾ
രാജേഷ്‌ നായര് സംവിധാനം ചെയ്ത് ബിജുമേനോനും സുഹാസിനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാൾട്ട് മാങ്കോ ട്രീ.  സൂര്യ ടിവിയിലെ ഇന്ദുമുഖി ചന്ദ്രമുഖി ,ഏഷ്യാനെറ്റ് പ്ലസിലെ എഴുത്തച്ഛൻ എൽ പി എസ് എന്നീ സീരിയലുകളും.

ഡ്രീം ക്യാരക്ടർ
എന്റെ ആരാധനാപാത്രമായ കമല സുരയ്യയുടെ വേഷം ചെയ്യണമെന്നത്‌  ജീവിതത്തിലെ  വലിയ ആഗ്രഹമാണ്.   എഫ്ബിയിലെ എന്റെ ഫോട്ടോ കണ്ടിട്ട്  കമല സുരയ്യയെക്കുറിച്ചുള്ള ഹ്രസ്വ ചിത്രത്തിൽ ആ വേഷത്തിനായി എന്നെ തെരെഞ്ഞെടുത്തതുമാണ്. പക്ഷെ, ഓരോരോ കാരണങ്ങൾ കൊണ്ട് ആ പ്രൊജെക്റ്റ് നീണ്ടുപോകുകയാണ്.

ശ്രീവിദ്യ നായര് മകൻ അദ്വൈത് ഗോപാലുമൊത്ത് 
കുടുംബം
ഭര്ത്താവ് സി എസ് ഡി എൽ ഗോവയിൽ പ്രോജെക്റ്റ്‌ മാനേജരായി ജോലി ചെയ്യുന്നു. ഏക മകൻ അദ്വൈത് ഗോപാൽ  മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. സാൾട്ട് മാങ്കോ ട്രീ യിൽ ഒരു പാട്ട് സീനിൽ  അവനും അഭിനയിച്ചിട്ടുണ്ട്.  തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ താമസിക്കുന്നു.

മിനി സ്ക്രീനിലെ സുപ്പര് സംവിധായകനായ കെ കെ രാജീവിന്റെ മികച്ച സീരിയലിലെ ഡോ.പത്മ ശ്രീവിദ്യ നായര്ക്ക് 2015 ൽ അഭിനയ ജീവിതത്തിലെ വലിയ ഒരു ബ്രേക്കാണ് സമ്മാനിച്ചത്‌.  തുടർന്ന്,  2016 ലും  കെ കെ  രാജീവിന്റെ സീരിയലിൽ മികച്ച മറ്റൊരു വേഷം കിട്ടട്ടെയെന്നും, പുറത്തിറങ്ങിയ സിനിമ സാൾട്ട് മാങ്കോ ട്രീയിലെ വേഷം ശ്രീവിദ്യയുടെ സിനിമാജീവിതത്തിലെ ഒരു ബിഗ്‌ ബ്രേക്കാകാട്ടെയെന്നും അയ്യോ!ആശംസിക്കുന്നു.
Views: 17782
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024