മലയാള സിനിമയിൽ ഒരു മുഖവുര ആവിശ്യമില്ലാത്ത നടനാണ് ഇന്ദ്രൻസ്. കോമഡിക്ക് പുതിയ രൂപവും ഭാവവും നല്കിയ ഇന്ദ്രൻസ് ഇപ്പോൾ സ്വഭാവ വേഷങ്ങളാണ് അധികവും ചെയ്യുന്നത്. കോമഡി ചെയ്യാനാണ് തനിക്കു വളരെ ഇഷ്ടമെങ്കിലും അത്തരം വേഷങ്ങൾ ഇപ്പോൾ കുറഞ്ഞുവെന്ന് പരിതപിക്കുന്നു ഇന്ദ്രൻസ്, നായകനായ ചാര്ളി ചാപ്ലിൻ ഉടൻ പ്രദർശനത്തിനെത്തുമെന്ന വിശ്വാസത്തിലാണ്.
ഐ ഡി എസ് എഫ് എഫ് കെ സമാപന ദിവസം ചിത്രങ്ങൾ കാണാനെത്തിയ താരം ഒന്നും കാണാൻ കഴിയാത്ത നിരാശയിൽ നില്ക്കുമ്പോഴാണ് അയ്യോയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത്.
ചാര്ളിചാപ്ലിൻ എന്ന് റിലീസാകും?
എന്നാണെന്ന് അറിയില്ല ,ഉടനെ പ്രതീക്ഷിക്കാം.
എങ്ങനെയാണ് അതിലെ വേഷം ലഭിച്ചത് ?
സംവിധായകൻ ശരത് എന്നെ സമീപിച്ച് ഞാനാണ് അതിലെ വേഷം ചെയ്യാൻ യോഗ്യനെന്ന് പറഞ്ഞപ്പോൾ ഞാൻ അതിൽ അഭിനയിക്കുകയായിരുന്നു.
ചാപ്ലിനെ അവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ എന്തൊക്കെയായിരുന്നു
ചാർളി ചാപ്ലിന്റെ ചെറിയ ചലനങ്ങൾ പരിശീലിക്കേണ്ടിവന്നു. അത് ചാപ്ലിന്റെ സിനിമകൾ കണ്ടു കുറച്ചു ദിവസമെടുത്തു പരിശീലിച്ചു. പിന്നെ ഞാനതിൽ മുഴുനീളം ചാപ്ലിനല്ല. ചാപ്ലിനെപ്പോലെ ആകാൻ ശ്രമിക്കുന്ന ഒരു ആരധകനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ കോമഡി വേഷങ്ങൾ മതിയാക്കി ക്യാരക്ടർ വേഷങ്ങളിലേക്ക് മാറിയോ?
കോമഡി വേഷങ്ങൾ ചെയ്യാനാണ് എനിക്കേറെയിഷ്ടം. ഇപ്പോൾ കിട്ടുന്ന വേഷങ്ങൾ കൂടുതലും ക്യാരക്ടർ വേഷങ്ങൾ ആയതുകൊണ്ട് ചെയ്യുന്നു.
കോമഡി എന്നിൽ അലിഞ്ഞു ചെര്ന്നതായതുകൊണ്ട് മറ്റു മുന്നൊരുക്കത്തിന്റെ ആവിശ്യം വേണ്ടിവരുന്നില്ല. ക്യാരക്ടർ വേഷങ്ങൾ ചെയ്യേണ്ടിവരുമ്പോൾ എനിക്ക് ഒരുപാട് തയ്യാറെടുപ്പുകൾ വേണ്ടിവരും.
പുതിയ ചിത്രങ്ങൾ
കമലിന്റെ മമ്മൂട്ടി ചിത്രമായ ഉടോപ്യയിലെ രാജാവ്,അതിൽ കോമഡി ടച്ചുള്ള ഡ്രൈവറുടെ വേഷമാണ്. ഷൈജു ഗോവിന്ദിന്റെ കന്നിച്ചിത്രമായ ഗോട്സെ,അതിൽ 75-80 പ്രായമുള്ള ഗന്ധിയനെയാണ് അവതരിപ്പിക്കുന്നത്. മറ്റൊരു തുടക്കകാരനായ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണം,അതിൽ ഒരു കോമഡി കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്.
മലയാള സിനിമയിൽ ഇന്ദ്രൻസിനു പകരക്കാരനില്ല. ഇന്ദ്രൻസ് അഭിനയിച്ചു ഫലിപ്പിച്ച കോമഡി വേഷങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല. എത്ര ക്യാരക്ടർ വേഷങ്ങൾ ചെയ്താലും കോമഡിയെ ഉപേക്ഷിക്കിലെന്നു പറയുന്ന ഇന്ദ്രൻസിനെ തേടി കൂടുതൽ കോമഡി വേഷങ്ങൾ വരട്ടെ എന്ന് ആശംസിക്കുന്നു.