TALKS08/09/2020

ലാലേട്ടന്റെ തലയെടുപ്പുള്ള ഗുസ്തി ഫോട്ടോയുടെ രഹസ്യം മുന്‍ ചാമ്പ്യന്‍ പങ്കുവയ്ക്കുന്നു

വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറും മുന്‍ ഗുസ്തി ചാമ്പ്യനുമായിരുന്ന മധുസൂദനന്‍ അയ്യോ ഡോട്ട് ഇന്‍ യുട്യുബ് ചാനല്‍ വീഡിയോയില്‍ പറഞ്ഞത്‌
SUNIL KUMAR
നില്‍ക്കുന്നവരില്‍ നടുക്ക് മോഹന്‍ലാല്‍ വലത് ആദ്യം മധുസൂദനന്‍
ലാലിന്‍റെ കൊച്ച് കുസൃതി.  കണ്ണൂർ ഒരു സംസ്ഥാന ഗുസ്തി മത്സരം കഴിഞ്ഞ്  തിരുവനന്തപുരം വീര കേരള ജിംഖാനയുടെ ടീം ഫോട്ടോ എടുക്കാൻ അന്നത്തെ റസ്ലിങ് അസോസിയേഷൻ പ്രസിഡന്റ് വളരെ പ്രശസ്തി നേടിയ പോലിസ് ഓഫീസർ ഋഷികേശ ദാസ്  സെക്രട്ടറി നാരായണൻനായർ പിന്നെ ടീം അംഗങ്ങൾ  എല്ലാവരും ചേർന്ന് തിരുവനന്തപുരം ഓവർ ബ്രിഡ്ജിലെ ഭാസ്കര പ്രൊസസ്സ് സ്റ്റുഡിയോയിലാണ് ആ ചിത്രം എടുത്തത്.  മധ്യഭാഗത്ത് ഋഷികേശ ദാസ് സർ ഇരുന്നു തൊട്ടടുത്ത് നാരായണൻ നായർ ഇരുന്നു. അതിനടുത്ത് പ്രായത്തിൽ തീരെ കുഞ്ഞു കുട്ടികൾ ആ ടീമിലെ മുതിർന്ന അംഗമെന്ന നിലയിൽ ഞാൻ പ്രസിഡന്റിന്റെ തൊട്ടു പുറകിൽ ഞാന്‍ സ്ഥാനമുറപ്പിച്ചു.  എല്ലാവരും ബാക്കി നിന്നു അപ്പോഴാണ് പുറകിൽ നിന്ന് അണ്ണോ എന്ന് ഒരു വിളി എന്നെ.  ആ കാലഘട്ടത്തിൽ നല്ല വയസനാണെങ്കിലും അണ്ണോ എന്ന് വിളിക്കും. അത് ചിലരുടെ ഒരു ശൈലി ആയിരുന്നു അത് കുഞ്ഞു മോഹൻലാലിനും ഉണ്ടായിരുന്നു കുഞ്ഞു കുട്ടിയെയും വിളിക്കും അണ്ണോന്ന് .അങ്ങനെ എന്നെ തോണ്ടി വിളിച്ചു എനിക്ക് ഇവിടെ നില്‍ക്കണമെന്ന ആഗ്രഹമുണ്ട്. അണ്ണന്‍ അങ്ങ് അറ്റത്ത് ഒന്ന് നിൽക്കോ എന്ന്‍ പറഞ്ഞു. സ്പോർട്സ്മാൻമാരുടെ ഇടയിൽ സീനിയർ ജൂനിയർ വലിയ വ്യത്യാസമുണ്ട് പ്രത്യേകിച്ച് വീരകേരള ജിംഖാനയിൽ പഠിപ്പിക്കുന്ന ഒരാളെന്ന നിലയില്‍ തീർത്തും എനിക്ക് ഒരു
ബഹുമാനമുണ്ട്.  പക്ഷേ ലാല്‍ വളരെ സ്വാതന്ത്ര്യം കാണിച്ച് കൗശലത്തോടെ എന്നോട് ഈ കാര്യം ബോധിപ്പിച്ചു. ഞാൻ പ്രതികരിച്ചു നിനക്ക് പൊക്കമില്ലല്ലോ? അന്ന് കുഞ്ഞു മോഹൻലാലിന് 5 അടി ഏഴ് ഇഞ്ച് പൊക്കമുള്ള. വളരെ എളുപ്പം ലാലിന്‍റെ മറുപടി വന്നു. ഞാൻ ഒരു പൊക്കമുള്ള പലക സംഘടിപ്പിച്ചിട്ടുണ്ട് അതെടുത്ത് പൊക്കം അഡ്ജസ്റ്റ് ചെയ്തു കൊള്ളാം. ഒരു അണ്ണോ വിളികൂടെ.  ഞാൻ വലത്തെ അറ്റം പോയി നിന്നു.  കാരണം അതിലൊന്നും വലിയ പ്രാധാന്യം ഞാൻ കൊടുക്കാറില്ല. ഞാൻ സ്ഥാനം മാറി ദൂരത്ത് നിന്നു. പിൽക്കാലത്ത് മാധ്യമങ്ങളിൽ വന്ന ഗുസ്തി ഫോട്ടോയിൽ ഏറ്റവും തല എടുപ്പോടെ നിൽക്കുന്ന മോഹൻ ലാലിനെയാണ് കണ്ടത്. അന്നും ഇന്നും ജീവിതത്തിൽ കൊച്ച് കൊച്ച് കുസൃതികൾ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ.

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയുക മധുസൂദനന്‍റെ വന്യജീവി ഫോട്ടോഗ്രാഫി അറിവിന്‍റെ ലോകത്താണ്. യാത്രാനുഭവങ്ങളും, സാഹസികതയും, സ്വാഭാവിക ചിത്രങ്ങളും കാണാം. ഒപ്പം രാജവെമ്പാലയുടെ അറിയാപ്പെടത്ത രഹസ്യങ്ങളും പാമ്പു പിടിത്തക്കാര്‍ അണലിയെ കളിപ്പിച്ച് ആളാകാത്ത കാര്യവും പങ്കുവയ്ക്കുന്നു.  ദീഘദൂര ബൈക്ക് യാത്രാ മുന്നൊരുക്കങ്ങളും പറയുന്നു.
Views: 2232
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024