Mobirise Website Builder v4.9.3
BOOKS17/04/2016

സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആൻഡ്‌ സ്പ്രിംഗ്

ayyo news service
ഋതുക്കളെ പശ്ചാത്തലമാക്കി ന്യു ജെൻ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ഷാഹുൽ ഹമീദ് കെ ടി രചിച്ച സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആൻഡ്‌ സ്പ്രിംഗ് പുറത്തിറക്കി .   തന്റെ രചനകളെ സിനിമയുമായി കോർത്തിണക്കുന്ന ഷാഹുൽ ഇവിടെയും ആ പതിവ് തെറ്റിച്ചില്ല. വിഖ്യാത ദക്ഷിണ കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ പ്രശസ്തമായ സിനിമയുടെ പേരാണ് പുസ്തകത്തിന്റെ ടൈറ്റിലായി സ്വീകരിച്ചിരിക്കുന്നത്. 

ഷാഹുൽ ഹമീദ് കെ ടി
പേരിൽ മാത്രം സിനിമയുള്ള പുസ്തകത്തിൽ ഒരേ കഥ സ്പ്രിങ്ങിൽ തുടങ്ങി സ്പ്രിങ്ങിൽ അവസാനിക്കുമ്പോൾ വായനക്കാരന് വിസ്മയിപ്പിക്കുന്ന അനുഭവമാണ് സമ്മാനിക്കുന്നത്.   അതുപോലെ മദ്ധ്യേന്ത്യയിലെ ആദിവാസി ഉന്മൂലനങ്ങളും കഥയിൽ വായിച്ചെടുക്കാം. പൂർണ പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിൽ ഭൂമിയിലൊരിടത്ത്, വിഗ്ഗുകൾ നഷ്ടപ്പെട്ടവരുടെ നഗരം തുടങ്ങിയ കഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Views: 2246
SHARE
CINEMA
NEWS
P VIEW
HEALTH
OF YOUTH
L ONLY