BOOKS05/08/2017

മലയാളത്തിലെ ആർ കെ ലക്ഷ്മൺ ഹക്കു: സി പി നായർ

ayyo news service
കാരയ്ക്കാമണ്ഡപം വിജയകുമാർ, വി കെ പ്രശാന്ത്, സി പി നായർ, പി വി കൃഷ്ണൻ,  ഹക്കു
തിരുവനന്തപുരം: ആർ കെ ലക്ഷ്മണന്റെ കാർട്ടൂണുകൾ ധാരാളം കണ്ടിട്ടുള്ള എനിക്ക് ഹക്കു വെന്ന ഹരികുമാറിന്റെ കാർട്ടണുകൾ കാണുമ്പോൾ ലക്ഷ്മണിനെയാണ് ഓര്മവരുന്നത്. അതുകൊണ്ട് എനിക്ക് മലയാളത്തിലെ ആർകെ ലക്ഷ്മൺ ഹക്കുവാണ് എന്ന് മുൻ ചീഫ് സെക്രട്ടറിയും ഭരണ പരിഷ്കാര കമ്മീഷൻ അംഗവുമായ സി പി നായർ പറഞ്ഞു. ഹക്കുവിന്റെ കാർട്ടൂൺ സമാഹാരങ്ങളായ കാർട്ടൂണിലെ പിണറായി, ചിരിവരയിലെ മോദി എന്നിവയുടെ പ്രകാശന ചടങ്ങിൽ കാർട്ടൂണിലെ പിണറായിയുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. മേയർ വി കെ പ്രശാന്ത് അധ്യക്ഷനായ ചടങ്ങിൽ സി പി നായറിൽ നിന്ന് കാർട്ടൂണിസ്റ്റ് പി വി കൃഷ്ണൻ പുസ്തകം സ്വീകരിച്ചു. ചിരിവരയിലെ മോദി കരയ്ക്കാമണ്ഡപം വിജയകുമാർ കാർട്ടൂൺ അക്കാദമി ചെയർമാൻ സുകുമാറിന് നൽകി പ്രകാശനം ചെയ്തു. ദിലീപ് തിരുവട്ടാർ, ബിന്നി സാഹിതി എന്നിവർ സംസാരിച്ചു.
കാരയ്ക്കാമണ്ഡപം വിജയകുമാറിൽ നിന്ന് സുകുമാർ പുസ്തകം സ്വീകരിക്കുന്നു 
Views: 2247
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024