Mobirise Website Builder v4.9.3
BOOKS28/12/2019

കോണ്‍ടാക്ട് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു; ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു

Rahim Panavoor
ഫെസ്റ്റിവല്‍ ബുക്ക് വിജയകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു. മുഹമ്മദ് ഷാ,  താജ് ബഷീര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സമീപം.
തിരുവനന്തപുരം : ചലച്ചിത്ര - ടെലിവിഷന്‍ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോണ്‍ടാക്ടിന്റെ 12-ാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ തൈക്കാട് ഭാരത് ഭവനിന്‍ ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെയും ഭാരത് ഭവന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന്‍ ചലച്ചിത്ര - ടി വി നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍കുമാറിന് നല്കി നിര്‍വ്വഹിച്ചു. കോണ്‍ടാക്ട് പ്രസിഡന്റ് താജ് ബഷീര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ, ചലച്ചിത്ര നടി ടി.ടി. ഉഷ, പി.ആര്‍.ഒ. റഹിം പനവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ 30 -ന് സമാപിക്കും. രാവിലെ 11  മുതല്‍ രാത്രി 9 മണി വരെയാണ് ഫെസ്റ്റിവല്‍. പ്രവേശനം സൗജന്യം
Views: 1388
SHARE
CINEMA
NEWS
P VIEW
HEALTH
OF YOUTH
L ONLY