CINEMA07/12/2019

ഫിലിം മാര്‍ക്കറ്റ് ഇന്ന് മുതല്‍

ayyo news service
മലയാള സിനിമയ്ക്ക് രാജ്യാന്തരതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കാന്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റിന് ഇന്ന് തുടക്കമാകും. രാവിലെ 10 മുതല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ ആണ് പരിപാടി. സംവിധായകരായ ദേവേന്ദ്രപ്രസാദ്, പ്രിയനന്ദനന്‍,സജിന്‍ബാബു,ദേവദാസ് കല്ലുരുട്ടി,മോനി ശ്രീനിവാസന്‍ തുടങ്ങിയവരാണ് ആദ്യദിവസം ചിത്രങ്ങളുമായി ഫിലിംമാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്.

രാജീവ് രഘുനന്ദന്‍ (വിസ്റ്റാ ഇന്ത്യ ഡിജിറ്റല്‍ മീഡിയ), ജൂഡി ഗ്ലാഡ്സ്റ്റന്‍ (എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍), രാധാകൃഷ്ണന്‍ രാമചന്ദ്രന്‍ (സ്റ്റുഡിയോണ്‍ മോജോ സി ഇ ഒ), പിനാഗി ചാറ്റര്‍ജി (ഗോക്വസ്റ്റ് മീഡിയ വെഞ്ചേഴ്‌സ്), സുചിത്ര രാമന്‍ (ടെക് ജി തിയേറ്റര്‍), ജിബ്‌നു ജെ ജേക്കബ് (വിന്റീല്‍സ് ഡിജിറ്റല്‍) തുടങ്ങിയവര്‍ ഈ ചിത്രങ്ങളുടെ മാർക്കറ്റിങ് സംബന്ധിച്ചു ചര്‍ച്ച നടത്തും.  

ഡിസംബര്‍ 11 വരെയാണ് ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
Views: 1517
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024