TALKS22/01/2017

സംഗീതത്തിലൂടെ മതസൗഹാർദ്ദം ദൃഢമാക്കിയ യുവ സംഗീതജ്ഞൻ

SUNIL KUMAR
വാഴമുട്ടം ബി ചന്ദ്രബാബു
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത് വചനം ലോകത്തിനു സമ്മാനിച്ച ഗുരുദേവ കീർത്തനങ്ങൾ അമ്മ ഈണത്തിൽ ചൊല്ലുന്നത് കേട്ടുവളർന്ന കുട്ടിയിൽ അവ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നതിന്റെ തെളിവാണ് സംഗീതക്കച്ചേരിയിലൂടെ മതസൗഹാർദ്ദം ദൃഢമാക്കിക്കൊണ്ടിരിക്കുന്ന വാഴമുട്ടം ബി ചന്ദ്രബാബുവെന്ന യുവ സംഗീതജ്ഞൻ.  വർഷങ്ങൾ നീണ്ട കഠിനാദ്ധ്വാനത്തിലൂടെ സിദ്ധിച്ച ശാസ്ത്രീയ സംഗീതജ്ഞാനം സംഗീതത്തിന്റെ മറ്റു കൈവഴികളിലേക്ക് തിരിച്ച് വിട്ട് അതി പ്രശസ്തിയും ധനവും നേടി ആഡംബര ജീവിതം നയിക്കാമായിരുന്നു ഈ 41 കാരന്. പക്ഷെ, അതുണ്ടായില്ല പകരം റോൾമോഡലായ ഗുരുദേവന്റെ വചനങ്ങൾ ഉൾക്കൊണ്ട് നാല് വർഷങ്ങൾക്ക് മുമ്പ്  ലോക നന്മക്കായി മതസൗഹാർദ്ദകച്ചേരിക്ക് രൂപം കൊടുക്കുകയാണുണ്ടായത്. സ്വയം എഴുതിപ്പടിയ ഹിന്ദു, ഇസ്ലാം, കൃസ്ത്യാ, ബുദ്ധ കീർത്തനങ്ങൾ ആരിലും വെറുപ്പുണ്ടാക്കിയില്ല. അത് ശിഷ്യന്മാരിലേക്ക് പകർന്ന് പാടിപ്പാടി വേദികൾ പിന്നിട്ടപ്പോൾ പൂവിട്ടത് സൗഹാർദ്ദമായിരുന്നു. ഇന്നിപ്പോൾ 110-ാം മതസൗഹാർദ്ദ കച്ചേരിയിലേക്ക് എത്തിനിൽക്കുമ്പോൾ  സൗഹാർദ്ദത്തിന്റെ ആർക്കും തകർക്കാൻ പറ്റാത്ത ദൃഢത സംഗീതജ്ഞൻ കൈവരിച്ചതായി കാണാം. സ്വന്തം സംഗീത വിദ്യാലയമായ സ്വാതി  കലാക്ഷേത്രത്തിൽ സർവമതങ്ങളിലെയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന വാഴമുട്ടം  ബി ചന്ദ്രബാബു  തന്റെ ഇതുവരെയുള്ള സംഗീതയാത്ര അയ്യോ!യോട് പങ്കുവയ്ക്കുന്നു. രാജ്യം 68-ാം ഗണതന്ത്ര ദിനം ആഘോഷിക്കുമ്പോൾ അസഹിഷ്ണുതയ്ക്കെതിരെ  ഓരോര്മപ്പെടുത്തലാകട്ടെ ഈ അഭിമുഖം

അസഹിഷ്ണുതയും-മതവിദ്വേഷവും വര്‍ധിച്ചുവരുന്ന കാലഘട്ടത്തിൽ കഴിഞ്ഞ നാല് വര്‍ഷമായി  മതസൗഹാര്ദ്ദ ശാസ്ത്രീയ സംഗീതക്കച്ചേരി അവതരിപ്പിച്ച ഒരാളെന്ന നിലയില്‍ ഇപ്പോഴുള്ള മാനസികാവസ്ഥ ?
ബുദ്ധിയുള്ളവര്‍ ചിന്തിച്ചാല്‍  ഒരസഹിഷ്ണുതയുമില്ല. സൗഹാര്ദ്ദമേയുള്ളു. ഒരു മതവും പറയുന്നില്ല പരസ്പരം വെട്ടിമരിക്കാൻ. മാന്യമായിട്ട് ജോലി ചെയ്ത ജീവിക്കുന്നവര്ക്ക്‌ ഒരു കുഴപ്പവുമില്ല. മതത്തിന്റെ പേരില്‍ മറ്റൊരുവനെ നശിപ്പിക്കുകയും അതില്‍ നിന്ന് ലാഭമുണ്ടാക്കുകയും ചെയ്യുന്ന അസഹിഷ്ണുതയാണ് ഇവിടെ നടക്കുന്നത്. അതിനെതിരെയാണ്  എനിക്കറിയാവുന്ന സംഗീതത്തെ  കൂട്ട്പിടിച്ച് ഞാനവതരിപ്പിക്കുന്ന  മതസൗഹാര്ദ്ദ  കച്ചേരി. സ്വന്തം  കവിതകള്‍ക്ക് സംഗീതം നല്കിയാണ്  ഞാനതിനു ശ്രമിക്കുന്നുത് .  കേരളത്തിന് പുറത്തും വിദേശത്തുമായി നാല് വര്ഷം 109  കച്ചേരികള്‍ നടത്തിയതും. ഒന്‍പത് വാര്ഷമായി കൃസ്ത്യന്‍ കച്ചേരി അവതരിപ്പിക്കുന്നതും.
കച്ചേരിലൂടെ മതസൗഹാര്ദ്ദം ഊട്ടിയുറപ്പിക്കാന്‍ അല്ലെങ്കില്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞതായി തോന്നുന്നുണ്ടോ ?
തീർച്ചയായും, എന്റെ സംഗീതക്ലാസില്‍ മൂന്നു (ഹിന്ദു,കൃസ്ത്യന്‍,ഇസ്ലാം) മതത്തിലെ കുട്ടികളും ഒരുമിച്ചിരുന്നാണ്  പഠിക്കുന്നത്. ഹിന്ദു  ഇസ്ലാം, കൃസ്ത്യന്‍ കീര്ത്തനങ്ങളായ 'മഹാഗണപതിം', 'റബ്ബേ  അള്ളാഹുവെ', 'യേശുവിന്‍ നാമം ' എന്നിവ കുട്ടികള്‍ പരസ്പരം പാടുമ്പോള്‍  സൗഹാര്ദ്ദം രൂപപ്പെടുന്നു . വചനങ്ങള്‍ മനസ്സിലാക്കുന്നു.  വിദ്വേഷവുമില്ലാതെ അവര്‍ ആത്മാര്ത്ഥകമായി പാടുമ്പോള്‍, അത് വീട്ടുകാര്‍ അംഗീകരിക്കുമ്പോള്‍ ഞാന്‍ വിജയിച്ചു.  ഒരു കുടുംബത്തിലെ കുട്ടി ഇവിടെ പഠിക്കാന്‍ വരുമ്പോള്‍ ആത്മാര്ത്ഥ്മായി ഈശ്വരനെ ആരാധിക്കുകയും നന്മ പ്രവര്ത്തിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഇവിടെ എവിടെയാണ് കുഴപ്പമെന്നു നമ്മള്‍ ചിന്തിക്കണം.   ഇന്ന് പല രക്ഷകര്ത്താക്കള്‍ക്കും ആഗ്രഹമുണ്ടെങ്കിലും കുട്ടികളെ പഠിപ്പിക്കാന്‍ ഭയമാണ്. മതാധ്യക്ഷന്മാരുടെ കോപമുണ്ടാകുമോ എന്ന ഭയം. മകന്‍ എന്ത് പാടണമെന്ന് മകന്‍ തീരുമാനിക്കണം.   അതിനു തെളിവാണ് എന്റെ കച്ചേരികൾ . റോജോ ആന്റണി (വയലിന്‍), സാജൻ സത്യൻ(ഗഞ്ചിറ) മുനീര്ഖാന്‍, ഷംനാഥ് (തമ്പുരു)  എന്നി വിദ്യാര്ത്ഥി്കള്‍ പക്കമേളക്കാരാകാറുണ്ട്. ഇവരുൾപ്പെട്ട 50  ശിഷ്യന്മാര്‍ ചേര്ന്നാണ് എന്റെ 15 മണിക്കൂര്‍ കച്ചേരി നടത്തുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും,തമിഴ്‌നാട്ടില്‍ നിന്നും കൃസ്ത്യന്‍ കീര്ത്തകനങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍  വരുന്നുണ്ട്.  ഇവിടെവന്നു പഠിക്കാന്‍ കഴിയാത്ത 100 ല്‍ പരം ഇസ്ലാം കുട്ടികള്‍ സമൂഹമാധ്യങ്ങളിലൂടെ കീര്ത്തനങ്ങള്‍ പഠിക്കുന്നു.  സംഗീതം ജലം പോലെയാണ് അത് ആര്ക്കും കുടിക്കാം.

പ്രവാസി ഭാരതീയ ദിനത്തിൽ വാഴമുട്ടം ബി ചന്ദ്രബാബു 109 മതു മതസൗഹാർദ സംഗീതക്കച്ചേരി അവതരിപ്പിക്കുന്നു.
ഗഞ്ചിറ വായിക്കുന്നത് സാജൻ സത്യൻ, തംബുരുമീട്ടുന്നത് മുനീർ ഖാൻ.

മതസൗഹാര്ദ്ദ് കച്ചേരിക്ക് തുടക്കമിട്ടത് എങ്ങനെയാണ്?
ഞാന്‍ സെന്റ്  ജോസഫ് സ്‌കൂളില്‍ സംഗീതാദ്ധ്യാപകനായി പ്രവര്ത്തിക്കുന്ന സമയം. അവിടെ സംഗീതക്ലാസ്സില്‍ 'ശ്രീ ഗണനാഥാ സിന്ദൂരവര്ണ' എന്ന് പാടിയപ്പോള്‍ കൃസ്ത്യന്‍ കുട്ടികള്‍ക്ക് ചെറിയ ഒരു പ്രശ്‌നം. എഴുതിയെടുക്കാനും, പാടാനും പറഞ്ഞപ്പോള്‍ കുറച്ചൊരു വിമുഖത. അത് കണ്ടപ്പോള്‍ എനിക്ക് കാരണം മനസ്സിലായി.  പിറ്റേന്ന് ഞാന്‍ ക്ലാസ്സിൽ  'യേശുവിന്റെ നാമം  മഹിതം' എന്ന് പാടി.  'ശ്രീ ഗണ നാഥാ' പതുക്കെ പടിയവന്മാര്‍ യേശുവിന്റെ നാമത്തിനു ഉള്ളില്‍ നിന്നയുരുന്ന ബഹളം വച്ച ശബ്ദമുണ്ടാക്കി. അതെന്നെ വളരെ സ്പര്ശിച്ചു.  ആ കീര്ത്തനം ഞാന്‍ പകുതിയാക്കി.  വീട്ടില്‍ ചെന്ന് അവര്‍ പാടിയപ്പോള്‍ . ഇപ്പോഴത്തെ പാട്ട്‌സാര്‍  കൊള്ളാം എന്നൊരഭിപ്രായമുണ്ടായി. പള്ളിയിലറിഞ്ഞു. യേശുവിന്റെ പാട്ട്  പാടുന്ന സാറിന്റെ ക്ലാസില്‍ എല്ലാവരും അറ്റന്ഡ് ചെയ്യണം എന്ന അറിയിപ്പ് കൊടുത്തു.  അതോടെ ആര്‍ട്‌സ് ക്ലബ്ബിലെ കുട്ടികളുടെ എണ്ണം വര്‍ധിച്ചു.   പഠിപ്പിക്കുന്നതിന് വേണ്ടി ഏഴെട്ട് കൃസ്ത്യാ കീര്‍ത്തനം എഴുതി  ചിട്ടപ്പെടുത്തി. ഇതറിഞ്ഞ  അവിടത്തെ ഹിന്ദി അധ്യാപകന്‍ ജോയ് സാര്‍ എന്നോട് ചോദിച്ചു? കീര്‍ത്തനങ്ങള്‍ ഒരുപാട് ആയില്ലേ, നമ്മുടെ പള്ളി വിഴിഞ്ഞം കരിങ്കുളത്തെ സെന്റ് നിക്കോളാസ് ചര്ച്ചില്‍ കച്ചേരി നടത്തിക്കൂടേയെന്ന്. ഞാന്‍ സമ്മതിച്ചു. ജോയ് സാര്‍ പള്ളിയിലറിയിച്ചപ്പോള്‍ സെക്രട്ടറിയും അച്ഛനും സമ്മതിച്ചു .  പക്ഷെ കമ്മറ്റിക്കാര്‍ എതിര്ത്തു . അദ്ദേഹത്തിന്റെ കച്ചേരി കേട്ടിട്ടുണ്ട്. കൃസ്ത്യന്‍ കച്ചേരിക്കിടയില്‍  ഇടക്കുകയറി 'മഹാഗണപതിം' പാടിയാല്‍ എന്ത് ചെയ്യും. കൃസ്ത്യന്‍ ചര്‍ച്ചില്‍ അതൊന്നും പറ്റില്ല. സംശയം തീര്‍ക്കാന്‍ പാട്ട്കേള്‍ക്കണമെന്നായി.  ഞാന്‍ സിഡിയില്‍ മൂന്നു കീര്‍ത്തനം റെക്കോര്ഡ് ചെയ്ത കൊടുത്തു. അതുകേട്ട് വിശ്വാസം വന്ന കമ്മിറ്റിക്കാര്‍ സമ്മതിച്ചു.  അങ്ങനെ എന്റെ  ആദ്യ കൃസ്ത്യന്‍ ശാസ്ത്രീയ സംഗീതകച്ചേരി സെന്റ് നിക്കോളാസ് ചര്ച്ചിതല്‍ അരങ്ങേറി. അന്നുതൊട്ട് ഒന്പ്തു വര്ഷമായി ഞാന്‍ അവിടെ പാടുന്നു. അതറിഞ്ഞു സ്‌കൂളിലെ ഇസ്ലാം കുട്ടികള്‍  ആവശ്യപ്പെട്ടപ്പോള്‍ 'റെബ്ബേ അള്ളാഹുവെ' എന്ന കീര്‍ത്തനം പാടി. അത് കുട്ടികള്‍ വളരെ മാനസികമായി അംഗീകരിക്കുകയും പാടുകയും ചെയ്തപ്പോള്‍ തോന്നി എന്ത് കൊണ്ട് അവ ഒരുമിച്ചു പാടിക്കൂടാ, കച്ചേരി നടത്തിക്കൂടായെന്ന്. പി.ആ.ര്‍.ഡി.ക്ക് ഒരു ലെറ്റര്‍ കൊടുത്തു.  അതിനെത്തുടര്ന്ന്   ആദ്യ മതസൗഹാര്ദര സംഗീതക്കച്ചേരിക്ക് നാല് വര്ഷം മുമ്പ് ഗാന്ധിജയന്തിദിനത്തില്‍ അവർ വേദി ഒരുക്കി. അതിപ്പോഴും തുടരുന്നു.  കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രചരണത്തിന്റെ ഭാഗമായി  കേരളത്തിലെ 14 ജില്ലകളിലും കച്ചേരി അവതരിപ്പിച്ചിരുന്നു.

മതസൗഹാർദ്ദ കച്ചേരി അവതരിപ്പിക്കാന്‍ വേണ്ട ഗുണങ്ങള്‍?
കമ്പോസിംഗ് വാസന ഉണ്ടായിരിക്കണം.  സംഗീതം നല്കുമ്പോള്‍  ശാസ്ത്രീയമായിട്ടുള്ള  സംഗതികള്‍ വരണം. വായിക്കുന്ന പക്കമേളക്കാർക്ക്  അതില്‍ ഒരു കുറവും അനുഭവപ്പെടാന്‍ പാടില്ല.  കീർത്തനങ്ങള്‍ സ്വയം എഴുതാനുള്ള കഴിവുണ്ടാകണം.  അവ ആശയ സമ്പൂർണവും രസക്കേട് ഉണ്ടാകാത്തവയും,പുകഴ്ത്തല്‍ ഒഴിവാക്കി സത്യസന്ധവുമായിരിക്കണം. കർണാടിക് സംഗീതാസ്വാദകരെക്കാളും കൂടുതല്‍പേർ മതസൗഹാർദ്ദ കച്ചേരിക്കെത്താറുണ്ട്.
സർവമത കീർത്തനങ്ങള്‍ എഴുതാന്‍ എങ്ങനെ സാധിക്കുന്നു
ഗീത, ഖുര്ആന്‍ , ബൈബിള്‍ തുടങ്ങി മതവുമായി ബന്ധപ്പെട്ടതെല്ലാം വായിക്കാറുണ്ട് . ഇസ്ലാം കീർത്തരനം എഴുതുമ്പോള്‍ വിഴിഞ്ഞത്തെ സയിദ് മുസലിയാര്‍ സാറിനെ വരികള്‍ കേള്‍പ്പിച്ച് വേണ്ട നീർദ്ദേശങ്ങള്‍ സ്വീകരിക്കാറുണ്ട്.   കൃസ്ത്യന്‍ കീര്ത്തനങ്ങള്‍ക്ക്  സെന്റ് ജോസഫ് സ്‌കൂളിലെ കൃസ്ത്യന്‍ അദ്ധ്യാപകരായ സുഹൃത്തുക്കളുടെ നിര്‌ദ്ദേശങ്ങള്‍ തേടാറുണ്ട്.  കൂടാതെ ഞാന്‍ സംഗീതം പഠിപ്പിക്കുന്ന ഇസ്ലാം, കൃസ്ത്യന്‍ കുട്ടികളില്‍നിന്നും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാറുണ്ട്.  വരികള്‍ വേണ്ടപ്പെട്ടവരെ കാണിച്ചു തെറ്റുകള്‍ തുരുത്തി പൂര്ണമാക്കിയതിനു ശേഷം മാത്രമേ പുറത്തു വിടുകയുള്ളു.  കുട്ടിക്കാലത്ത് ഞാന്‍ ഗുരുദേവന്റെ കവിതകള്‍ പഠിക്കുകയും  അതുള്‍ക്കൊണ്ട് പാടുകയും, കവിതകള്‍ എഴുതുകയും ചെയ്തിരുന്നു.
സംഗീതത്തെ കൂട്ടുപിടിച്ചത് എപ്പോഴാണ്
അച്ഛന്‍ സിനിമ ഗാനങ്ങളും അമ്മ ഗുരുദേവ കീര്‍ത്തനങ്ങളും പാടുമായിരുന്നു. അതുകേട്ടാണ് ഞാന്‍ വളര്ന്നത്.  വാഴമുട്ടം എച്ച്എസിൽ ആറാം ക്‌ളാസില്‍ പഠിക്കുമ്പോള്‍  കലോത്സവ ലളിതഗാന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഞാനൊന്നാമതെത്തി. ഇതറിഞ്ഞു സഹോദര തുല്യനായ വാഴമുട്ടം ജയന്‍ ചേട്ടന്‍ സംഗീതം പഠിക്കാനായി നിര്‍ബന്ധിച്ചു.  അദ്ദേഹത്തിന്റെ പ്രേരണയിലാണ് സംഗീതജീവിതത്തിലെ ആദ്യ ഗുരുനാഥനായ പാച്ചല്ലൂര്‍ അപ്പുക്കുട്ടന്‍ സാറിന്റെ കീഴില്‍ പത്താം ക്ലാസ്സ് വരെ സംഗീതം അഭ്യസിക്കുന്നത്. തുടര്ന്ന്  പ്രീഡിഗ്രി രണ്ടാം വര്‍ഷമായപ്പോള്‍ മതിയാക്കി സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ ചേര്‍ന്നു . അന്ന് പത്താം ക്ലാസ് മതിയായിരുന്നു.  ഗാനഭൂഷണവും ഗാനപ്രവീണയും കരസ്ഥമാക്കി.   ഗാനഭൂഷണം കഴിഞ്ഞപ്പോള്‍ പത്മശ്രീ നെയ്യാറ്റിന്‍കര വാസുദേവന്‍ സാറിന്റെ ശിഷ്യത്വം സ്വീകരിച്ച് പത്തുവര്ഷം സംഗീതം അഭ്യസിച്ചു.   അദ്ദേഹത്തിനൊപ്പം കേരളത്തിലുടനീളം കച്ചേരിയില്‍ പാടുകയും, തമ്പുരുമീട്ടുകയും ചെയ്തു. ശേഷം 7- 8 വര്ഷം സെന്റ് ജോസഫ് സ്‌കൂളിലെ സംഗീതദ്ധ്യാപകനായി.  ആകാശവാണിയില്‍ 'ബി ഹൈ ഗ്രേഡ്' കംപോസറാണ്.   50ല്‍ പരം ഭക്തിഗാന സിഡികൾക്ക് സംഗീതം നൽകി. മതസൗഹാര്ദ്ദ കീര്ത്തദനങ്ങളുടെ സിഡി പുറത്തിറാക്കാനുള്ള ശ്രമത്തിലാണ്.  'ഉപാസന' 'ഗുരുദേവ സമ്പൂര്‍ണ കീര്‍ത്തനങ്ങള്‍ ' എന്നി രണ്ടു പുസ്തകങ്ങളും  രചിച്ചു. കഴിഞ്ഞ 19 വർഷമായി  ആറ്റുകാൽ ദേവീക്ഷേത്രത്തിൽ പുതുവത്സരദിന കർണാടിക് സംഗീതകച്ചേരി അവതരിപ്പിച്ചുവരുന്നു.

2017 ജനുവരി ഒന്നിന് ആറ്റുകാൽ ക്ഷേത്രത്തിൽ വാഴമുട്ടം ബി ചന്ദ്രബാബുവും സംഘവും 19 ആം പുതുവത്സരദിന കര്ണാടിക്  കച്ചേരി അവതരിപ്പിക്കുന്നു.
ഗുരു നെയ്യാറ്റിന്‍കര വാസുദേവനെക്കുറിച്ച്
ചെമ്പൈക്കു ശേഷം പദ്‌മശ്രീ നെയ്യാറ്റിന്‍കര വാസുദേവന്‍ സാറിനെപ്പോലെ  ഒരു ഗുരുനാഥന്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല.  എന്നെ സ്വന്തം മകനെപ്പോലെ കൊണ്ട് നടന്നു.  ഇന്ന് ചന്ദ്രബാബു സംഗീതത്തിലെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് സാറില്‍ നിന്ന് പകര്ന്നു  കിട്ടിയ ആത്മവിശ്വാസവും, അഭ്യസന രീതിയും കൊണ്ടാണ്. എവിടെയും കേള്‍വിക്കാര്‍ എന്ത് ആവിശ്യപ്പെട്ടാലും ലാഭേച്ഛകൂടാതെ  എത്ര സമയം വണമെങ്കിലും അദ്ദേഹം പാടും.  ഞങ്ങളുടേത് ചെറിയ ക്ഷേത്രമാണ് സാറിന്റെ കച്ചേരി വയ്ക്കാനുള്ള സാമ്പത്തികമില്ല എന്നറിയിച്ചാല്‍ അതിനെന്താ ഞാനെത്തിക്കോളാം എന്നെ അദ്ദേഹം പറയൂ. അത്ര എളിമയുള്ള മനുഷ്യനായിരുന്നു.

ഗുരു നെയ്യാറ്റിൻകര വാസുദേവനോടൊപ്പം വാഴമുട്ടം ബി ചന്ദ്രബാബു 
റോള്‍ മോഡല്‍
ഗുരുദേവനും, ഗാന്ധിജിയുമാണ് എന്റെ റോള്‍ മോഡല്‍. ഇരുവരെയും ഒഴിവാക്കി മതസൗഹാര്‍ദം പറയാന്‍ ആര്‍ക്കും  ആവില്ല.  ഗുരുദേവന്റെ മഹത്വചനങ്ങള്‍ ഉള്‍ക്കൊപണ്ടു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുകൊണ്ടാകാം എനിക്ക് ഒരു മതത്തില്‍ മാത്രമായി ഒതുങ്ങി നില്ക്കാന്‍ കഴിയാത്തത്.
സിനിമ സാന്നിധ്യം
2017 ല്‍ പുറത്തിറങ്ങുന്ന 'വെള്ളൈനിലാ' എന്ന തമിഴ് സിനിമയില്‍ സംഗീതം നൽകി  ഞാനും എന്റെ ആറ് ശിഷ്യന്മാരും പാടിയിട്ടുണ്ട്.   രാകേഷ് ബ്രഹ്മാനന്ദന്‍, ഇഷാന്‍ ദേവ്, ജീവൻ പി കുമാർ, അമ്പാടി. ഗോപി സുന്ദറീന്റെ സഹായിയായ അഖില്‍ തുടങ്ങി എട്ടോളം ശിഷ്യന്മാര്‍ സിനിമയില്‍ നിറഞ്ഞുനില്പ്പുണ്ടെങ്കിലും ഗുരുവിന് അവര്‍ ഇതുവരെ അവസരം നല്കി്യിട്ടില്ല.  ഞാനും അതിനു വേണ്ടി ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. കച്ചേരിയിലും അദ്ധ്യപനത്തിലും മാത്രമായിരുന്നു ശ്രദ്ധ. പുതുവർഷത്തില്‍  കൂടുതല്‍ അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

വാഴമുട്ടം ബി ചന്ദ്രബാബു ശിഷ്യരായ രാകേഷ് ബ്രഹ്മാനന്ദൻ, ഇഷാൻ ദേവ് എന്നിവരോടൊപ്പം
കോഴക്കളി സ്‌കൂള്‍ കലോത്സവത്തിന്റെ ശോഭക്ക് മങ്ങലേല്പ്പിച്ചിരിക്കുകയാണല്ലോ; കലാധ്യാപകനും, വിധി കർത്താവുമായിരുന്ന ഒരാളെന്ന എന്ന നിലയില്‍ എന്ത്  പ്രതിവിധിയാണ് നിര്‌ദേശിക്കാനുള്ളത്?
കുട്ടികള്‍ക്ക് ഗ്രേഡിന്റെ വില മനസ്സിലാക്കികൊടുത്ത് കോഴക്കാളി അവസാനിപ്പിക്കാന്‍ എന്റെ ചില നിർദ്ദേകശങ്ങള്‍ പറയാം 1.അഭ്യാസ ബലം കൂട്ടുക .  2.കലാരംഗത്ത് ഒരു സിലബസ്  ഉണ്ടാകണം. 3.അടുത്ത വർത്തെക്കുള്ള മത്സരഇനങ്ങൾ കറന്റ് ഇയറില്‍ പ്രഖ്യാപിക്കണം. 4.തെരെഞ്ഞെടുത്ത ഇരുപത്തിയഞ്ച് കീർത്തനങ്ങളുടെ ചോദ്യാവലി തയ്യാറാക്കണം. 5.ഇതിലൊന്ന് ചൊല്ലാന്‍ മത്സരാർത്ഥിയോട് ആവശ്യപ്പെടുക. 6.ആ ടെസ്റ്റില്‍ വിജയിക്കുന്ന കുട്ടിക്കെ എ ഗ്രേഡ് നല്കാവൂ.   7.വര്ഷം തോറും ചോദ്യാവലിയിലെ കീര്ത്തവനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കണം. മത്സരത്തിനുവേണ്ടിയെങ്കിലും വിദ്യാര്ത്ഥി് കീർത്ത്‌നങ്ങള്‍ പഠിക്കും. അവര്‍  പഠിച്ചില്ലെങ്കില്‍ അവരുടെ ഗുരുനാഥനെങ്കിലും പഠിക്കുമല്ലോ. അഞ്ചു വർഷം പങ്കെടുക്കുന്നവര്‍ 125 കീർത്തനങ്ങള്‍ പഠിക്കും.  അങ്ങനെ ഫില്‍റ്റര്‍ ചെയ്ത് ഫില്‍റ്റര്‍ ചെയ്ത് വരുമ്പോള്‍  കലാരംഗം തളരില്ല വളരും.  ഒരു കോഴയും നടക്കില്ല. അർഹതയുള്ള കുട്ടിക്കെ ഉത്തരം നല്കാന്‍ കഴിയൂ. ജഡ്ജ് ഒരു മുറിയിലിരുന്ന് മാര്ക്കിട്ടാല്‍ മതി. ചോദ്യം ഏതദ്ധ്യാപകനും ചോദിക്കാം. ഇങ്ങനെയൊരു സിസ്റ്റം നടപ്പാക്കിയാല്‍ കോഴക്കളി അവസാനിക്കും.
കുടുംബം
ഭാര്യ സുമിത്ര ചന്ദ്രബാബു. എംഐജി ബാങ്കില്‍ ജോലി ചെയ്യുന്നു. രണ്ടു പെണ്മക്കള്‍ ആദിത്യ, അഭിജ ഇവര്‍ ഏഴ് അഞ്ച് ക്ലാസ്സുകളിലായി വാഴമുട്ടം സ്‌കൂളില്‍ പഠിക്കുന്നു. ഇരുവരും കൂടെ പാടിത്തുടങ്ങിയിട്ടുണ്ട്.

വാഴമുട്ടം ചന്ദ്രബാബു, സുമിത്ര ചന്ദ്രബാബു, ആദിത്യ, അഭി
പുതിയ ലക്ഷ്യം
രക്തസാക്ഷിദിനത്തിലെ 15  മണിക്കൂര്‍ നീണ്ടു നില്ക്കുന്ന സംഗീതയജ്ഞമാണ് പുതിയ ലക്ഷ്യം. അതിലൂടെ ലിംക റെക്കോർഡാണ് ലക്ഷ്യമിടുന്നത്.  മുമ്പ് 12  മണിക്കൂര്‍ പാടിയിട്ടുണ്ട് ഇപ്പോള്‍ 15 മണിക്കൂര്‍ പാടുന്നു.  വൈ എം സി എ  ഹാളിലാണ് പരിപാടി. മതസൗഹാര്‍ദകച്ചേരിയില്‍ ആരും റെക്കോര്‍ഡ് സ്ഥാപിച്ചിട്ടില്ല.
അംഗീകാരങ്ങള്‍
ശ്രീ നാരായണ മിഷന്‍ അവാര്ഡ്, സ്വരാഞ്ജലി പുരസ്‌കാരം, മതമൈത്രി പുരസ്‌കാരം, മതമൈത്രി സംഗീത കലാരത്‌ന പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ഗുരുവിന്റെ അനുഗ്രഹത്താല്‍ എന്നെത്തേടി വന്നിട്ടുണ്ട്.

സൂര്യ കൃഷ്ണമൂർത്തിയിൽ നിന്ന് വാഴമുട്ടം ബി ചന്ദ്രബാബു പുരസ്കാരം സ്വീകരിക്കുന്നു
രക്തസാക്ഷി ദിനമായ ജനുവരി 30 ന് 15  മണിക്കൂർ നീണ്ട മതസൗഹാർദ്ദകച്ചേരി അവതരിപ്പിച്ചു കൊണ്ട് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടാനുള്ള  ശ്രമത്തിലാണിപ്പോൾ വാഴമുട്ടം ചന്ദ്രബാബു. രാജ്യത്തെ മതസൗഹാർദ്ദത്തിന് വേണ്ടി  അക്ഷീണം പ്രവർത്തിച്ച രാഷ്ട്രപിതാവിന്റെ സ്മരണ ദിനത്തിൽ മതസൗഹാർദ്ദഗായകന്റെ ഉദ്യമം വിജയിക്കട്ടെയെന്നും, വൈകിയെങ്കിലും സിനിമസംഗീതരംഗത്ത് പ്രവേശിച്ച അദ്ദേഹത്തിന് പുതിയ അവസരങ്ങൾ കൈവരട്ടെയെന്നും ആശംസിക്കുന്നു.
Views: 3391
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024