TALKS21/05/2016

എന്റെ അനുഭവത്തില്‍ സെന്‍ട്രല്‍ ജയിലിനെ നിയന്ത്രിക്കുന്നത് മയക്കുമരുന്ന്::ഗോപകുമാര്‍

SUNIL KUMAR

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു ക്രിമിനലുകള്‍ ആകുന്ന  യുവാക്കളെ ഓര്‍ത്ത് നമ്മുടെ സമൂഹം ഇന്ന് വിറങ്ങലിച്ചു നില്ക്കുകയാണ്.  അടുത്തിടെ നടന്ന ചില സംഭവങ്ങള്‍ അതിന്  ഉദാഹരണങ്ങള്‍  ആക്കാം .  ദിനവും കഞ്ചാവ് വേട്ടയുടെ  വാര്ത്തകളും നമ്മള്‍ മാധ്യമങ്ങളിലൂടെ അറിയുന്നു.  ഈ സാഹചര്യത്തില്‍ നമുക്ക് ഒരു വ്യക്തിയുടെ വാക്കുകള്‍ വിലമതിക്കുന്നതാണ്.  ചിലപ്പോള്‍ വഴിതെറ്റിയ യുവാക്കളോ-ക്രിമിനലുകളോ ജീവിതത്തിലേക്ക് തിരിച്ചുവരാം.  സമൂഹത്തിന്റെ  കണ്ണ് തുറപ്പിക്കാനും ഉപകരിക്കും. പേര്  ജി ഗോപകുമാര്‍(മുന്‍ ക്രിമിനല്‍ ഇപ്പോള്‍ സുവിശേഷകന്‍)

ഗോപകുമര്‍ യുവാവ് ആയിരുന്നപ്പോള്‍ -  മദ്യം-മയക്ക്മരുന്നിനടിമ.കോളേജില്‍ നിന്നും പുറത്ത്..പണത്തിണുവേണ്ടി കുറ്റകൃത്യങ്ങള്‍.കൂടുതലും മോഷണം.50 ക്രിമിനല്‍ കേസുകള്‍. എട്ടു വര്‍ഷം ജയില്‍ ശിക്ഷ.ജയിലില്‍ കഞ്ചാവു വിറ്റതിനു പിടിക്കപ്പെട്ടു.

ഗോപന്‍ ഇന്ന്. പ്രായം 48 - 16 വര്‍ഷമായി എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും മുക്തന്‍.തന്റെ ജീവിതാനുഭവം പകര്‍ന്നു നല്‍കി യുവാക്കളെയും കുറ്റവാളികളെയും നന്മയിലേക്കു നയിക്കുന്ന.  എല്ലവരേയും സ്‌നേഹിക്കുക സഹായിക്കുക എന്ന ചിന്തയില്‍ മാത്രം ജീവിക്കുന്ന ഗോപകുമാറിന്റെ ഹൃദയം കൃത്രിമം(artificial valve)ആണ്. നാലുവര്‍ഷത്തിനുള്ളില്‍ നാലു ഹൃദയ(open heart)ശസ്ത്രക്രീയ കഴിഞ്ഞ ഗോപന്റെ ശരീരത്തിന്റെ ഇടതുവശം ഒരു സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് തളര്‍ച്ചയിലും. മരണം മുന്നില്‍ കണ്ട ഗോപന്റ ജീവിതം ഡോക്ടര്‍മാര്‍ക്കുപ്പോലും അത്ഭുതം.


ഈ അഭിമുഖത്തിനു ഒരു ലക്ഷ്യം മാത്രം. യുവക്കളെ മയക്കുമരുന്നില്‍നിന്നും രക്ഷിക്കുക, ക്രിമിനലുകള്‍ക്കു നേര്‍വഴികാട്ടുക ഒപ്പം സമൂഹത്തിന് ഒരു മുന്നറിയിപ്പും നല്‍കുക. ഇതു കഴിയുന്നത്ര പ്രചരിപ്പികക എന്ന ഒരഭ്യര്‍ധനകൂടി മുന്നോട്ടു വയ്ക്കുന്നു.


എത്ര ക്രിമിനല്‍ കേസുകളില്‍ പ്രതി ആയിരുന്നു,അവ ഏതൊക്കെ?

50 ക്രിമിനല്‍ കേസുകളില്‍.പോക്കറ്റടി,ബലാത്സംഘം,വഞ്ചന,കൊലപാതകം ഇവ ഒഴിചു മറ്റു ക്രൈമുകളൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്.

താങ്കളുടെ അനുഭവം വച്ചു ഒരാള്‍ മദ്യം-മയക്ക്മരുന്നിനു അടിമയാകുന്നത് എങ്ങനെ?

ഒരു യുവാവിനു അയാള്‍ മുന്നില്‍ കാണുന്ന ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാന്‍ പറ്റാതെ വരികയും അവനെ സമൂഹം അവഗണിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ എന്തെങ്കിലും കുറുക്കുവഴികള്‍ കണ്ടെത്തും.  ഇതായിരുന്നു എന്റേയും അവസ്ഥ. സിറ്റിയില്‍ എല്ലായിടത്തും സാധനം കിട്ടുമായിരുന്നു. എന്റെ പ്രധന താവളം പാളയം മാര്‍ക്കറ്റായിരുന്നു.

ആ അവസ്ഥ എന്തായിരുന്നു?

ഞാന്‍ ജനിച്ചു നാലാം മാസം അമ്മ(സരസ്വതിഅമ്മ)മരിച്ചു.  കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ഐ എസ് ആര്‍ ഒയില്‍ ശാസത്രജ്ഞനായ അച്ഛന്‍(ഗോവിന്ദൻ നായർ)ഉം മരിച്ചു. തുടര്‍ന്നു അമ്മാവന്റെ സംരക്ഷണയിലാണു ഞങ്ങള്‍ നാലു പേര്‍(രണ്ടുസഹോദരര്‍,സഹോദരി) വളര്‍ന്നത്.  അവരില്‍ ഇളയവനായ എനിക്ക് കുഞ്ഞുനാളില്‍ കിട്ടേണ്ട വാത്സല്യമോ, സ്‌നേഹമോ, പരിഗണനയോ ലഭിച്ചിരുന്നില്ല.   ഒരൊറ്റപ്പെടലായിരുന്നു.

ആദ്യമായി മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയതു എവിടെ വച്ചാണ്?

പ്രീഡിഗ്രീക്ക് സെന്റ്‌സേവിയേഴ്‌സ് കേളേജില്‍ പഠിക്കുമ്പോള്‍.  ആദ്യം സിഗറെറ്റുവലിച്ചു തുടങ്ങി.  പിന്നെ ബ്രൗണ്‍ഷുഗര്‍ നിറച്ചു വലിക്കാന്‍ തുടങ്ങി.  ഒറ്റപ്പെടലില്‍ നിന്നു രക്ഷപ്പെടാന്‍ പുതിയ കൂട്ടുകെട്ടു സമ്മാനിച്ച മയക്കുമരുന്ന ശീലമാക്കി.   ഉപയോഗം കൂടുതലായപ്പോള്‍ കോളേജില്‍ നിന്നു റ്റി സി തന്നു പറഞ്ഞുവിട്ടു.

ഗോപൻ - ഓപ്പണ്‍ ഹാർട്ട്‌ സർജറിക്ക് ശേഷം

എപ്പൊഴാണു ആദ്യം ജയിലില്‍ ആയത് ?

കൊല്ലത്തെ കോളെജില്‍ പഠിക്കുമ്പോള്‍. എട്ടുമാസം സബ്ജയിലില്‍ കിടന്നു. അവിടുത്തെ പുതിയ കൂട്ടുകെട്ടില്‍ മയക്കുമരുന്ന്‌സേവിച്ച് ക്ലാസ്സില്‍ കയറാതെ പണത്തിനുവേണ്ടി  ചെയ്ത ക്രൈമുകള്‍ക്കായിരുന്നു അത്.  ഇവിടെ കോളേജില്‍ നിന്നു പുറത്തായ ഞാന്‍, അവിടുത്തെ ബന്ധുക്കളോടു അമ്മാവന്‍ നേരെ നോക്കുന്നില്ല എന്ന കാരണം പറഞ്ഞാണു കോളേജില്‍ ചേര്‍ന്നത്.

ആദ്യ മോഷണം എന്തിനു വേണ്ടി ആയിരുന്നു?

സബ്ജയിലിലെ കുറ്റവാളികള്‍ക്കിടയില്‍ നിന്ന് പകര്‍ന്നു കിട്ടിയ പുത്തന്‍ ക്രിമിനല്‍ ആശയങ്ങളുമായി പഴയ താവളം പാളയം മാര്‍ക്കറ്റിലെത്തി.  അവിടെ ജയില്‍പുള്ളിയാണന്നറിയിക്കാതെ മാര്‍ക്കറ്റ്‌ബോയ് ആയി ജീവിച്ചു(നാലു വര്‍ഷം)വരവെ മറ്റുള്ള മാര്‍ക്കറ്റു ബോയ്‌സ് എല്ലാവരും ചേര്‍ന്നു ഒരു ചുമട്ടു തൊഴിലാളിയെ കുത്തി ഒളിവില്‍പ്പൊയി.  അവര്‍ക്കു പണം ആവിശ്യമായി വന്നപ്പോള്‍ പാളയത്ത ്ഇന്ന് സാഫല്ല്യം കോംപ്ലെക്‌സ് സ്ഥലത്തുണ്ടയിരുന്ന ഹഖ് എന്ന തുണിക്കടയില്‍ മോഷണം നടത്തി.  ഇതായിരുന്നു ആദ്യ മോഷണം. 

എതു കുറ്റമാണ് സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്?

ഹഖിലെ മോഷണം തന്നെ. അവിടുത്തെ മോഷണത്തില്‍ ഞാന്‍ പിടിക്കെപ്പടുമെന്നു വന്നപ്പോള്‍ കോയമ്പത്തൂരിലേക്കു നാടുവിട്ടു.  ഇവിടുന്നു അവിട ഒളിവില്‍ പാര്‍ക്കുന്ന കുറച്ചു ക്രിമിനലുകളുണ്ടായിരുന്നു. അവര്‍ക്കൊപ്പം ചേര്‍ന്നു അവിടെ പല  കേസിലും പ്രതിയായി. വര്‍ഷങ്ങള്‍ക്കു ശേഷം മുഖത്തൊരു വെട്ടുമായി തിരുവനന്തപുരം മെഡിക്കല്‍ക്കോളേജില്‍ വന്നപ്പോള്‍ ഒരു ഇന്‍ഫോര്‍മര്‍ കാട്ടിക്കൊടുത്തു എന്നെ  പോലീസ് പിടിച്ചു. മു്യൂസിയം സ്റ്റേഷന്‍ ലോക്കപ്പില്‍ മൂന്നരമാസം കിടന്നു.  ഇവിടെ ഞാനുമായി ബന്ധപ്പെട്ട കേസുകള്‍ ചാര്‍ജ് ചെയ്തു സെന്‍ട്രല്‍ ജയിലിലേക്കു(1991) മാറ്റി.
 
കഞ്ചാവു കച്ചവടക്കരനായതെപ്പോഴാണ്?
 
പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണു ഞാന്‍ കച്ചവടംം നടത്തിയത്.  സഹ തടവുകാര്‍ക്കു കഞ്ചാവ് യഥേഷ്ടംവിറ്റ് കാശുണ്ടാക്കി. അതിനു ഞന്‍ പിടയിലായി.  ഒരൂവര്‍ഷം ഏകാന്തതടവായിരുന്നു അതിനുള്ള ശിക്ഷ.  ജയിലിലെ കുറ്റവാളികളില്‍ ഭൂരിഭാഗവും ഡ്രഗ് അഡിക്ട്ടാണു. അതുകൊണ്ടുതന്നെ  മയക്കുമരുന്ന് കൈവശമുള്ളവന്‍ ജയിലില്‍ രാജവാണ്.  എന്റെ അനുഭവത്തില്‍  ജയിലിനെ നിയന്ത്രിക്കുന്നതും മയക്കുമരുന്ന് തന്നെ.

ഇതെങ്ങനെയാണു ജയിലിനുള്ളില്‍ കടക്കുന്നുത്?

കേസിനു പോയിട്ടുവരുന്നവര്‍ കൊണ്ടുവരും. ജയിലിലെ  ചില വാര്‍ഡന്‍മാര്‍ക്കു കൈക്കൂലിക്കു നല്ല മാര്‍ഗമാണിതു. പരോളില്‍ പോകുന്നവര്‍ മടങ്ങിവരുമ്പോള്‍ കൊണ്ടുവരുന്ന പൊതി  ജയില്‍ ചുറ്റുമതിലിലൂടെ അകത്തിട്ടു ജോല്ിക്കു പോയി മടങ്ങിവരുമ്പോള്‍ എടുത്ത്കൊണ്ടുവരും. അടുക്കള സാധനങ്ങള്‍(പാചകം)കൊണ്ടുവരുന്നതിനിടയില്‍ മറച്ചുവച്ചും, മലദ്വാരത്തില്‍ ഒളിപ്പിച്ചും കൊണ്ടുവരും.  തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ് പരിശോധകരെ കബളിപ്പിച്ചു അകത്ത് കടത്തും .


ജയിലില്‍ കിടന്നാല്‍ നന്നാകുമോ?

ജയിലിലാകുന്ന പ്രതി നന്നാകനും ചീത്തയകാനും ഉള്ള അവസരങ്ങളുണ്ട്.  സബ്ജയിലില്‍ കിടക്കുന്ന പ്രതി നന്നകാന്‍ ഒരു ചാന്‍സുമില്ല.  ഒരു അറക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുന്നതിനാല്‍,മറ്റു ക്രിമിനലുകലോടു കൂടുതല്‍ സംസാരിച്ച് പുതിയ ക്രിമിനല്‍ ആശയങ്ങള്‍ സ്വരൂപിച്ചു വലിയ കുറ്റവാളി ആയിട്ടായിരിക്കും പുറത്തിറങ്ങുക. സെന്‍ട്രല്‍ ജയിലില്‍ സ്വാതന്ത്രിയവും നേര്‍വഴിയിലേക്കു നയിക്കുന്ന മറ്റു മര്‍ഗങ്ങള്‍ ഉള്ളതിനാലും നന്നാകാന്‍ സാധ്യത കൂടുതലാണ്.

എപ്പൊഴണു നന്നാകാന്‍ തീരുമാനിച്ചത്...

എട്ടുവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം നേരേ പോയത് പഴയ കൂട്ടാളി അക്ബര്‍ അലിയെ കാണാനാണ്.  ഗ്യങ്ങ്കൂടുക ആയിരുന്നു ലക്ഷ്യം.  അന്നെന്റ കൈവശം കഞ്ചാവും അത് വിറ്റുകിട്ടിയ കാശും ഉണ്ടായിരുന്നു.  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന അലി എല്ലാം നിര്‍ത്തി ആലുവയിലെ ഒരു ബൈബിള്‍ കോളേജില്‍ .പഠിക്കകയാണെന്നറിഞ്ഞു. അവിടെപ്പോയി അവനെ കണ്ടപ്പോള്‍ എന്നെ അവന്റ മുറിയില്‍ കൊണ്ടിരുത്തി.  ക്ലസ്സുകഴിഞ്ഞു വൈകുന്നേരം കാണാം എന്നു പറഞ്ഞ് ഒരു പുസ്തകവും തന്നു അവന്‍ പോയി.  അന്നു വായിച്ച സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ജീവചരിത്ര പുസ്തകമാണ് എന്റെ ഈ മാറ്റത്തിനു കാരണമായത്.  വൈകുന്നേരം അലി വന്ന് എന്നെ ചര്‍ച്ചിലേക്ക് പ്രാര്‍ഥനക്കായി കൂട്ടികൊണ്ടുപോകുമ്പോള്‍ എന്റെ കൈവശം ഉണ്ടായിരുന്ന മയക്കുമരുന്ന് ഞന്‍ വലച്ചെിറിഞ്ഞു.

കോളേജുകളിലും ജയിലുകളിലും പോയി എന്താണുപദേശിക്കുന്നത്?

അവിടങ്ങളില്‍ പോയി വലിയ പ്രസംഗം നടത്താറില്ല.  എന്നപ്പൊലെ ആകരുതെന്നും, നിങ്ങള്‍്ക്കും മാറാന്‍ ഒരുമാര്‍ഗ്മുണ്ടെന്ന ഉപദേശത്താല്‍ എന്റെ ജീവിതമാണു പറയുക. അടുത്തിടെ തിഹാര്‍ ജയിലില്‍ പോയിരുന്നു.

ഗോപൻ തിഹാർ സെന്‍ട്രല്‍ ജയിലിനുമുന്നിൽ

എന്താണു മറ്റു പ്രവര്‍ത്തനങ്ങള്‍

ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ ഞാനും സുഹ്രത്തുക്കളും ചേര്‍ന്നു പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി ഒരു സ്‌കൂള്‍ നടത്തുന്നുണ്ട്.  ഒന്‍പതു കൊല്ലത്തിനുമുന്‍പ് ഷെപ്പേര്‍ഡ് എഡ്യുക്കേഷന്‍ സൊസൈറ്റിയൂടെ കീഴിലാരംഭിച്ച സ്‌കൂളില്‍ എല്‍ കെ ജി മുതല്‍ 10 വരെ ക്ലാസുകളിലായി 700 കുട്ടികള്‍ പഠിക്കുന്നു.  മധ്യപ്രദേശിലൂം ഇപ്പോള്‍ ഒരു സ്‌കൂള്‍ ആരംഭിച്ചിട്ടുണ്ട്.

ഇനിയുളള ലക്ഷ്യങ്ങള്‍

ഇന്ത്യയിലെ എല്ലാ ജയിലുകളിലും പോയി നിങ്ങള്‍ക്കു നന്നാകാന്‍ ഒരു മാര്‍ഗമുെണ്ടന്നു ഉപദേശിക്കുക.. എനിക്കു കഴിഞ്ഞതു നിങ്ങള്‍ക്കും കഴിയുമെന്നു ബോധ്യപ്പെടുത്തുക. മെറ്റാന്ന് ഷെപ്പേര്‍ഡ്  സ്‌കൂള്‍ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കൂം വ്യാപിപ്പിക്കുക.

ആരും  ചീത്തയായി  ജനിക്കുന്നില്ല. സാഹചര്യമാകാം ഒരാളെ ദുര്മാര്‍ഗത്ത്തിലേക്ക് നയിക്കുന്നത്.  പക്ഷെ,   സത് ഉപദേശങ്ങളിലൂടേയും, ചിന്തയിലൂടേയും, പ്രവര്‍ത്തികളിലൂടെയും മരണത്തിലെങ്കിലും ഒരാള്‍ക്ക് നല്ലവനായി മരിക്കാം.  ഈ അഭിമുഖം അതിനുള്ള ഒരു മാര്‍ഗമകാട്ടെ.

Views: 3969
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024