തിരുവനന്തപുരം : കലാ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിത്യഹരിത കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ഹരിതോത്സവം എന്ന സ്റ്റേജ് ഷോയുമായി വേദികളിലെത്തുന്നു. ഹരിതോത്സവത്തിന്റെ അവതരണ ഗാനം ചുനക്കര രാമന്‍കുട്ടി ആണ് എഴുതിയത്. ഡോ.വാഴമുട്ടം ബി.ചന്ദ്രബാബു സംഗീതം നല്‍കി ദേവാനന്ദും വര്‍ഗ്ഗീസ് പൗലോസും ശ്രീലക്ഷ്മി നാരായണനും നിത്യഹരിത ഗായക സംഘത്തിലെ അംഗങ്ങളും ചേര്‍ന്ന് ഗാനം ആലപിക്കുന്നു . നിത്യഹരിതയിലെ അംഗങ്ങളും ചലച്ചിത്ര-ടി.വി താരങ്ങളും സ്റ്റേജ് ഷോയില്‍ പരിപാടികള്‍ അവതരിപ്പിക്കും. സൊസൈറ്റി പ്രസിഡന്റും സിനിമ പി.ആര്‍.ഒ.യുമായ റഹിം പനവൂര്‍ ആണ് സ്റ്റേജ് ഷോ ഡയറക്ടര്‍. എല്‍.ആര്‍.വിനയചന്ദ്രന്‍ ആണ് പ്രോഗ്രാം സെക്രട്ടറി. സമീര്‍ ആര്യനാട്, ഗോപന്‍ ശാസ്തമംഗലം, ഹരി ഇറയംകോട്, ബൈജു തീര്‍ത്ഥം, മിനി നരേന്ദ്രന്‍, ബിയാട്രിസ് ഗോമസ് എന്നിവരാണ് കോ-ഓര്‍ഡിനേറ്റര്‍മാര്‍.
ഹരിതോത്സവം സ്റ്റേജ് ഷോയുടെ പോസ്റ്റര്‍ മധു പ്രകാശനം ചെയ്യുന്നു. റഹിം പനവൂര്‍, വഞ്ചിയൂര്‍ പ്രവീൺ കുമാര്‍ തുടങ്ങിയവര്‍ സമീപം.
ഹരിതോത്സവത്തിന്റെ പോസ്റ്റര്‍ ചലച്ചിത്ര നടന്‍ മധു പ്രകാശനം ചെയ്തു. റഹിം പനവൂര്‍, വഞ്ചിയൂര്‍ പ്രവീൺ കുമാര്‍, വള്ളക്കടവ് ഷാഫി, തങ്കന്‍ തിരുവട്ടാര്‍, എല്‍.ആര്‍.വിനയചന്ദ്രന്‍, പ്രശാന്ത് ഗോപിനാഥ്, രതീഷ്, വി.വിനോദ്കുമാര്‍, മിനി നരേന്ദ്രന്‍, ബിയാട്രിസ് ഗോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
സ്റ്റേജ് ഷോയിലൂടെ കിട്ടുന്ന പ്രതിഫലം കലാ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂര്‍ അറിയിച്ചു. ഫോൺ : 9946584007