തിരുവനന്തപുരം:കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം 17 മുതല്‍ 26 വരെ തൃശൂരില്‍ അക്കാദമി തീയേറ്ററില്‍ നടക്കും. കേരള സംഗീത നാടക അക്കാദമി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കൊരട്ടി
എന്നീ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച മേഖലാ പ്രൊഫഷണല്‍ നാടക മത്സരത്തില്‍
നിന്നും യോഗ്യത നേടിയ മികച്ച പത്ത് നാടകങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നാല് മേഖലകളിലായി 49 നാടകങ്ങളാണ് മത്സരിച്ചത്. പത്ത് നാടകങ്ങള്‍ക്കും ഓരോ ലക്ഷം രൂപ സബ്‌സിഡിയും അക്കാദമി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അരുത് ഇത് പുഴയാണ് (കൊച്ചിന്‍ കേളി), ആകാശത്തില്‍ തനിയെ (അണിയറ,
ചങ്ങനാശേരി, കോട്ടയം), കടത്തനാടന്‍ പെണ്ണ് തുമ്പോലാര്‍ച്ച (തൃശൂര്‍ യമുന
എന്റര്‍ടൈനേഴ്‌സ്), കുഴിയാനകള്‍ (കൊല്ലം ആവിഷ്‌കാര, ഓച്ചിറ), കോങ്കണ്ണന്‍
(തൃശൂര്‍ സദ്ഗമയ), ചിലനേരങ്ങളില്‍ ചിലര്‍ (വള്ളുവനാട് കൃഷ്ണ കലാനിലയം,
പാലക്കാട്), നീലനിലാവില്‍ ഭാര്‍ഗ്ഗവി നിലയം (തിരുവനന്തപുരം നക്ഷത്ര
കമ്മ്യൂണിക്കേഷന്‍), മാമാങ്കം (കോഴിക്കോട് സങ്കീര്‍ത്തന), മേരാ നാം
ജോക്കര്‍ (സംസ്‌കൃതി, വെഞ്ഞാറമൂട്, തിരുവനന്തപുരം)
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് (കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ്,
ആലപ്പുഴ) എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങള്‍