ARTS23/06/2015

സോപാന സംഗീതോത്സവം ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ayyo news service
തിരുവംനന്തപുരം:സോപാനസംഗീതത്തെ ജനകീയവത്കരിക്കുന്നതോടൊപ്പം അതിന്റെ ശൈലീവ്യത്യാസവും പ്രയോഗരീതിയും പരിചയപ്പെടുത്തുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ കീഴിലുളള വൈലോപ്പളളി സംസ്‌കൃതി ഭവന്‍ ജൂണ്‍ 25, 26, 27 തീയതികളില്‍ സോപാനസംഗീതോത്സവം സംഘടിപ്പിക്കുന്നു. 

സോപാനസംഗീത രംഗത്തെ പ്രശസ്തരായ 30 ല്‍ പരം ഗായകര്‍ മൂന്ന് ദിവസങ്ങളിലായി ഇടയ്ക്കകൊട്ടി സോപാനസംഗീതം ആലപിക്കും. കേരള സംഗീതം കേട്ടതും കേള്‍ക്കേണ്ടതും എന്ന വിഷയത്തില്‍ സെമിനാര്‍, രതീഷ് ഭാസിന്റെ നേതൃത്വത്തില്‍ മിഴാവ്ഇടയ്ക്ക വാദ്യസമന്വയം, തിരുവനന്തപുരം അക്ഷരകലയുടെ സോപാന സംഗീതം അഥവാ കൊട്ടിപ്പാടിസേവ എന്ന നാടകം എന്നിവയും സോപാനസംഗീതോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 
പരിപാടിയില്‍ ഡെലിഗേറ്റായി പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സാക്ഷ്യപത്രങ്ങളുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപ. 

പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ മെമ്പര്‍ സെക്രട്ടറി, വൈലോപ്പിളളി സംസ്‌കൃതി ഭവന്‍, നളന്ദ തിരുവനന്തപുരം3 വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ 04712311842.

Views: 2794
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024