വിഷ്ണുക്ഷേത്രദർശനം നടത്തുന്ന ഭക്തർ പൂക്കൾ ഭഗവാന് സമർപ്പിക്കാറുണ്ട്. വീട്ടുമുറ്റത്ത് പരിപാലിക്കുന്ന ചെടികളിൽ നിന്നുള്ളതോ, അല്ലെങ്കിൽ കടകളിൽ നിന്ന് വാങ്ങുന്ന പൂക്കളോ ആകാം അവ. എല്ലാപ്പൂക്കളും പൂജയ്ക്കെടുക്കാത്ത വിഷ്ണുക്ഷേത്രത്തിൽ പൂജാപുഷ്പങ്ങൾ ഏതൊക്കെയെന്നുറിഞ്ഞു സമർപ്പിക്കുന്നതാണ് നല്ലത്. കൃഷ്ണതുളസി, രാമതുളസി, വെള്ളത്താമര, ചെന്താമര,പ് ലാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നാഗം, കാട്ടുചെമ്പകം, നന്ത്യാർവട്ടം, മുക്കൂറ്റി, ചെമ്പരത്തി, നൊച്ചിമല്ലിക, കൂവളം, നീലത്താമര, കൈത, പുതുമുല്ല, ചുവന്നമുല്ല എന്നിവയാണ് വിഷ്ണുപൂജയ്ക്കെടുക്കുന്ന ഉത്തമമായ പുഷപങ്ങൾ.