യാത്രാരംഭത്തിൽ കാണുന്നതോ കേൾക്കുന്നതോ ആയ സംഭവങ്ങളാണ് ശകുനങ്ങളെന്നു പറയുന്നത് . ഇവയെ സത്ശകുനങ്ങൾളെന്നും ദുശ്ശകുങ്ങളെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
മദ്യം,പച്ചയിറച്ചി,അക്ഷതം,നെയ്യ്,ചന്ദനം,ശുക്ലവർണ്ണ പുഷ്പം, വേശ്യ സ്ത്രീ,തൈര്,മധു,കരിമ്പ്,ആന,കയറിട്ട കാള,പശു എന്നിവയാണ് സത് ശകുനങ്ങൾ. ഇത്തരം ശകുനങ്ങളുടെ അനുഭവത്തിൽ ചെയ്യുന്ന യാത്രകൾ ശുഭപര്യവസാനിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.
വെണ്ണീർ,വിറകെണ്ണകഴുത,ചൂൽ,മുറം,ദർഭ,പോത്ത്,എള്ള്,ഉപ്പ്,കയർ,മഴു,വിധവ,പാമ്പ്,പൂച്ച,ബലി,പുഷ്പം,എന്നിവ ദുശ്ശകനുങ്ങളും. ഇത്തരം ശകുനങ്ങളുടെ അനുഭത്തിൽ പുറപ്പെടുന്ന യാത്രകൾ കാര്യപരാജയം,നഷ്ടം,അഭിമാന ക്ഷതം എന്നിവയ്ക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു .