തിരുവനന്തപുരം- ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗണേശോത്സവ പൂജാചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. കോവിഡ് പശ്ചാത്തലത്തില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന ഗണേശ പൂജകള്‍ ഇത്തവണ മൂന്ന് ദിവസത്തെ പൂജാചടങ്ങളോടുകൂടിയായിരിക്കും നടക്കുക. 21 ന് ആരംഭിക്കുന്ന പൂജാചടങ്ങുകള്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് 22 ന് നടക്കുന്ന പ്രത്യേക പൂജകള്‍ക്കു ശേഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് 23 ന് നിമജ്ജനം ചെയ്യും. മുന്‍ വര്‍ഷങ്ങളില്‍ പൂജയ്ക്കായി ഉപയോഗിച്ചിരുന്ന കൂറ്റന്‍ വിഗ്രഹങ്ങള്‍ ഒഴുവാക്കി 6 അടി വരെ വലിപ്പമുള്ള വിഗ്രഹങ്ങളാണ് ഇപ്രാവശ്യം പ്രതിഷ്ഠ നടത്തുന്നത്. ഇതോടനുബന്ധിച്ച് നൂറുകണക്കിന് വീടുകളിലും ഗണേശ പൂജ നടക്കും. ഇത്തവണ നിമജ്ജനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും ഘോഷയാത്രയും ഒഴിവാക്കിയിട്ടുണ്ട്. ചിങ്ങമാസത്തിലെ ശുക്ലപക്ഷനാളുകളില്‍ ഗണേശ ചൈതന്യം ഭൂമിയില്‍ കൂടുതലായി ഉണ്ടാകു മെന്നും ഈ സമയത്ത് ഗണേശ പൂജ നടത്തിയാല്‍ സര്‍വ്വ ഐശ്വര്യങ്ങളും സമ്പല്‍സമൃദ്ധിയും വന്നുചേരുമെന്നാണ് വിശ്വാസം.