സ്ത്രീ-പുരുഷ സൗന്ദര്യത്തെ നിർണയിക്കുന്നത് ശരീര അവയവങ്ങളുടെ ആകൃതിയും ഇവയുടെ ലക്ഷണവും അനുസരിച്ചാണല്ലോ. ഒരാളെ നമ്മൾ കാണുമ്പോൾ വിലയിരുത്തുന്നതും ഈ ലക്ഷ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും, പക്ഷെ ഈ വിലയിരുത്തലുകൾ ഒന്നും അറിഞ്ഞിട്ടല്ല. എന്നാൽ ജ്യോതിഷത്തിൽ ലക്ഷണ ശാസ്ത്രത്തിനു വളരെ പ്രാധാന്യമുണ്ട്. ഒരുവനെ കാണുന്ന മാത്രയിൽ ശരീര ലക്ഷണം നോക്കി ഫലം പറയാൻ മികച്ച ജ്യോതിഷികൾക്ക് ആകും. കോകേയ ശാസ്ത്രം,കോടാങ്കി ശാസ്ത്രം,കാമസൂത്രം,നാട്യ ശാസ്ത്രം തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങളിൽ സ്ത്രീ-പുരുഷ ലക്ഷണങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
- മിഴികൾ കറുത്തതും പടങ്ങൾ വെളുത്തതും വിശാലമായ കണ്ണുകൾ ഉള്ള പുരുഷൻ ധനികനും
സമർത്ഥനുമാണ്.
- നീണ്ടതും വിശാലമായ കണ്ണുകൾ സൂക്ഷമാഗ്രാഹിക്കുണ്ടാകും.
- ഇതിന്റെ പടം ചുവപ്പ് നിറത്തിൽ ഉള്ളതായിരുന്നാലവൻ മദ്യപാനിയും സ്ത്രീലമ്പടനുമായിരിക്കും.
- കൺ മിഴികൾ തവിട്ട് നിറത്തിലിരിക്കുന്ന പുരുഷൻ ഗണിത ശാസ്ത്രജ്ഞനും ധനികനും എന്നാൽ ധർമമില്ലാത്തവനും ആയിരിക്കും.
- മഷി എഴുതിയമാതിരി കറുത്ത വളയമുള്ള കറുത്ത കണ്ണുകളോട് കൂടിയവൻ ചാരവൃത്തിക്ക് വിദഗ്ദ്ധനാണ്. വട്ടക്കണ്ണുകൾ കള്ളന്റെ ലക്ഷണമത്രേ.
- വട്ടക്കണ്ണുകളുടെ പടം ചുവപ്പ് രേഖയുള്ളതാണെങ്കിൽ മദ്യപാനിയും ദുഷ്ടനുമായിരിക്കും. പൂച്ചക്കണ്ണുള്ള പുരുഷൻ അധികാര സ്ഥാനത്തിരിക്കുമെങ്കിലും പരമ ദരിദ്രനായിരിക്കും.
- കാക ദൃഷ്ടി കള്ളലക്ഷണമാണ് .സർപ്പ ദൃഷ്ടി ഉള്ളവൻ ദുഷ്ടനും അഹങ്കാരിയും ആയിരിക്കും.
- ചെറിയ കണ്ണുകൾ ഉള്ളവൻ സൂത്രശാലി ആയിരിക്കും.
- ഒരു കണ്ണ് ചെറുതും ഒരു കണ്ണ് വലുതും ആയിരിക്കുന്നവൻ അധികാരമോഹിയാണ്. കൺപോളകളിൽ രോമങ്ങൾ കുറവായവൻ ദരിദ്രൻ ആയിരിക്കും.
- പോളകൾ വീര്ത്തിരിക്കുന്നവൻ വ്യഭിചാരനും ദരിദ്രനും ആയിരിക്കും.