ASTROLOGY15/04/2017

ബലിക്കല്ലിൽ അറിയാതെ ചവിട്ടിയിട്ട് തൊട്ട് കണ്ണിൽ വയ്ക്കാമോ?

എസ്. ആർ .
ക്ഷേത്രശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ്  ബലിക്കല്ലുകൾ.  അവയിൽ അറിയാതെ ചവിട്ടുവാനുള്ള സാധ്യത വളരെ കൂടുതലാണ്.  അങ്ങനെ സംഭവിക്കുമ്പോൾ അറിയാതെ ചെയ്തുപോയ തെറ്റിന് ക്ഷമാപണമായി അതിൽ വീണ്ടും തൊട്ട് കണ്ണിൽ വയ്ക്കുന്നതാണ് സാധാരണ കണ്ടുവരുന്നത്.  ഒരു കാരണ വശാലും അങ്ങനെ ചെയ്യരുത്. ബലിക്കല്ലിൽ ചവിട്ടുന്നത് തെറ്റായിരിക്കെ അതിൽ പിന്നെ തൊട്ട് ശിരസ്സിൽ വയ്ക്കുന്നത് അതിലും വലിയ പാപമാണെന്നാണ് വിശ്വാസം.

കാരണം ദൈവ ചൈതന്യത്തിന്റെ മൂർത്തികളായാണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സകൽപ്പിച്ചിരിക്കുന്നത് . ഇങ്ങനെ സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലിൽ നിന്നും  മറ്റൊരു ബലിക്കല്ലിലേക്ക് ശക്തി നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കാം. ഇങ്ങനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാൻ ഒരിക്കലും ഇടവരരുത്  എന്ന വിശ്വാസത്തിലാണ് ബലിക്കല്ലിൽ ചവിട്ടരുതെന്നും ശേഷം തൊടരുതെന്നും പറയുന്നത്. ക്ഷേത്രങ്ങളിൽ ബലിക്കല്ലുകൾ സ്വർണം, വെള്ളി, ചെമ്പ് തകിടുകളാൽ പൊതിഞ്ഞും കാണാം.
Views: 2889
SHARE
ASTRO PREDICTIONS
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024