തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗണേശോത്സവ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന സര്‍വ്വ വിഘ്‌ന നിവാരണയജ്ഞത്തോടനുബന്ധിച്ചുള്ള പൂജാ ചടങ്ങുകള്‍ക്ക് തുടക്കമായി. ശംഖുമുഖം ആറാട്ടുകടവിലെ യജ്ഞശാലയില്‍ ഭൂമീപൂജയും ശുദ്ധിക്രിയ പൂജയും നടന്നു. പര്‍ണ്ണമിക്കാവ് മേല്‍ശാന്തി സജീവന്‍തന്ത്രി കാര്‍മ്മികത്വം വഹിച്ചു. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വെള്ളിയാഴ്ച യജ്ഞശാലയില്‍ പ്രത്യേക പൂജകള്‍ നടക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പൂജകള്‍ക്ക് ശേഷം ഓഗസ്റ്റ് 28 ന് വെളുപ്പിന് 3.30 ന് 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സര്‍വ്വവിഘ്‌ന നിവാരണ മഹായജ്ഞം ആരംഭിക്കും. യജ്ഞത്തില്‍ ഒരുലക്ഷത്തിയെട്ട് നാളികേരവും 41 ദ്രവ്യങ്ങളും ഹോമിക്കും. ഗണേശ പ്രതിഷ്ഠാകേന്ദ്രങ്ങളില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് കൊഴുക്കട്ട പൊങ്കാലയും ഗണപതിഹോമവും മറ്റ് പൂജാ ചടങ്ങുകളും നടക്കും.