സര്‍വ്വേശ്വരന്മാര്‍ കുടിയിരിക്കുന്നതും ഔഷദഗുണമുള്ളതുമായ തുളസിച്ചെടി ഒരുവീടിന്റെ സര്‍വ്വാശ്യരിത്തിനു അത്യന്താപേക്ഷിതമാണ്. രാവിലെ തുളസിയെ വന്ദിച്ച് മൂന്നുപ്രവിശ്യം 'പ്രസീദ തുളസിദേവി പ്രസീദഹരിവല്ലഭേ, ക്ഷീരോദമഥനോദ്ഭുതേ തുളസിം ത്വം നമാമ്യഹം ' എന്ന മന്ത്രോച്ചരണത്തോടെ പ്രദക്ഷിണംവച്ചാല്‍ സര്‍വാഭിഷ്ടസിദ്ധിയാണ് ഫലം.. വീടിന്റെചുറ്റളവിന് ആനുപാതികമായ കണക്കിലായിരിക്കണം തുളസിത്തറപണിയേണ്ടത്. വീടിന്റെ മുന്‍വശത്തായിരിക്കണം സ്ഥാനം. പകല്‍മുഴുവന്‍ സൂര്യപ്രകാശം ഇടതടവില്ലാതെ തുളസിയില്‍ എല്‍ക്കണമെന്നാണുശാസ്ത്രം