ക്ഷേത്ര ദർശനം നടത്തുമ്പോൾ ഭക്തിപൂർവം ചെയ്യുന്ന ഒന്നാണ് സാഷ്ടാംഗ പ്രണാമം. ശിരസ്സ്,മനസ്സ്,വാക്ക്,മാറിടം,തൊഴുകൈ,കണ്ണ്,പാദം,കാൽ മുട്ടുകൾ എന്നിവ ചേര്ന്ന ഈ പ്രണാമത്തെ അഷ്ടാംഗ പ്രണാമം എന്നും പറയുന്നു.
പുരുഷന്മാർ മാത്രമേ അഷ്ടാംഗ പ്രണാമം ചെയ്യു. സ്ത്രീകൾ മുട്ടുകുത്തി നമസ്ക്കരിക്കുകയാണ് ചെയ്യാറ്.