തിരുവനന്തപുരം- ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ഗണേശ വിഗ്രഹ നിമജ്ജനം തലസ്ഥാനത്ത് നടന്നു. തലസ്ഥാന നഗരിയില്‍ പൂജ ചെയ്ത ഗണേശ വിഗ്രഹങ്ങളാണ് ശംഖുമുഖം ആറാട്ട്‌കടവില്‍ നിമജ്ജനം ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ പൂജാചടങ്ങുകള്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആഘോഷങ്ങളും, ആര്‍ഭാടങ്ങളും ഒഴിവാക്കികൊണ്ട് നടന്നത്. 15-20 അടി വലിപ്പമുള്ള ഗണേശ വിഗ്രഹങ്ങള്‍ ഒഴിവാക്കികൊണ്ടും ഘോഷയാത്രയും, സാംസ്‌കാരിക സമ്മേളനവും ഉപേക്ഷിച്ചുകൊണ്ടുമാണ് ട്രസ്റ്റ് കമ്മിറ്റി പൂജാചടങ്ങുകള്‍ സംഘടിപ്പിച്ചത്. കിഴക്കേകോട്ടയില്‍ പ്രതിഷ്ഠിച്ച വിഗ്രഹം 9 ദിവസത്തെ ആചാരപരമായ പൂജാചടങ്ങുകള്‍ പൂര്‍ത്തിയാക്കി. വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, നെയ്യാറ്റിന്‍കര, കാട്ടാക്കട, കിളിമാനൂര്‍ തുടങ്ങിയ നിയോജക മണ്ഡലങ്ങളില്‍ പ്രതിഷ്ഠ നടത്തിയ വിഗ്രഹങ്ങള്‍ മൂന്ന്‍ ദിവസത്തെ പൂജയ്ക്ക് ശേഷം 23 ന് അതാത് പ്രദേശങ്ങളില്‍ നിമജ്ജനം ചെയ്തിരുു. ഉച്ചയ്ക്ക് 1.30 ന് പഴവങ്ങാടി ഗണപതി ക്ഷേത്രനടയില്‍ ദീപം തെളിയിച്ച് നാളികേരം ഉടച്ചശേഷമാണ് വിഗ്രഹങ്ങള്‍ നിമജ്ജനത്തിനായി ശംഖുമുഖത്തേക്ക് നീങ്ങിയത്. നിമജ്ജനത്തിന് മുടേിയായി ശംഖുമുഖത്ത് പ്രത്യക്ഷ ഗണപതിപൂജ നടന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം പൂഷ്പാഞ്ജലി സ്വാമി പരമേശ്വര ബ്രഹ്മാനന്ദതീര്‍ത്ഥ പൂജാചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചൂ. പൂജകള്‍ക്ക് ശേഷം ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം നടത്തി. നിമജ്ജന യാത്രയ്ക്ക് ട്രസ്റ്റ് മുഖ്യ കാര്യദര്‍ശി എം.എസ് ഭുവനചന്ദ്രന്‍, കണ്‍വീനര്‍ ആര്‍. ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.