നമ്മള്‍ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ (മഹാമാരി) കടന്നു പോകുകയാണ. ലോകമെമ്പാടും മഹാമാരിക്കെതിരെ പോരാടുകയാണ്. ഈ വിഷമഘട്ടത്തില്‍ ജ്യോതിഷത്തിനും പരിഹാരത്തിനും എന്താണ് പ്രസക്തി എന്ന്‍ ചിന്തിക്കാം. പ്രാധാന്യ ഉണ്ടെന്നുതന്നെ കല്പിക്കാം. ജ്യോതിഷഭൂഷണം പഞ്ചാംഗത്തില്‍ (2019-20) ല്‍ പറയുന്നു.
വസുന്ധരയോഗം വരുന്നുണ്ടെന്ന്.
യദാരസൌരി സുരരാജമന്ത്രിണാ, സഹൈകരാശഔ സമസപ്തമേപി വാ.
ഹിമാദ്രി ലങ്കാപുരമദ്ധ്യവര്‍ത്തിനീ, ത്രിഭാഗശേഷം കുരുതേ വസുന്ധരാ.
മീനം 16ാ ന് മുതല്‍ മേടം 21ാം വരെ കുജനും, വ്യഴവും, ശനിയും മകര രാശിയില്‍ വരുന്നതാണ് വസുന്ധരായോഗം. ഈ ദോഷകാലം തരണം ചെയ്യുന്നതിന് പരിഹാരങ്ങള്‍ ചെയ്യേണ്ടതാണ്. ലോകം അതിഭയങ്കരമാം സാഹചര്യങ്ങളിലുടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വസുന്ധരായോഗം നടന്നുകൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ തുലാം 19 (നവംബര്‍ 5, 2020 ന് വസുന്ധരായഗം ആരംഭിച്ചു. വസുന്ധരായോഗത്തിന് രണ്ട് ഗ്രഹസ്ഥിതികളാണ് ആചാര്യന്മാര്‍ നല്കുന്നത്. ഒന്ന്‍ ഗുരു ശനിയോഗം/ദൃഷ്ടി, ഇത് 6 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്നതാണ്. ഒരു വര്‍ഷത്തില്‍ ഗുരു മൂന്നു രാശിയില്‍ സഞ്ചരിച്ചാല്‍ വസുന്ധരായോഗം ഭവിക്കും. ഇത് അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. ദൗര്‍ഭാഗ്യവശാല്‍ ഈ രണ്ടുയോഗങ്ങളും ഒരുമിച്ച് വരുന്ന ഒരു കാലഘട്ടം വരികയാണ്. ഈ വരുന്ന മീനം 17(മാര്‍ച്ച് 30) ന് ഗുരു അതിചാരത്താല്‍ മകരത്തില്‍ പ്രവേശിക്കും. അപ്പോള്‍ ശനി-ഗുരുയോഗവും ആകും അത് മിഥുനം 16 (ജൂണ് 30 2020) വരെ നിലനില്ക്കും. വസുന്ധരായോഗ ഫലം ലോകത്ത് യുദ്ധം യുദ്ധസമാന കലഹങ്ങള്‍ കലാപങ്ങള്‍. പ്രകൃതിക്ഷോഭങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവ ഉണ്ടാവാം എന്നാണ്. ജോതിഷ ഭൂഷണ പഞ്ചാംഗം 2021-2022 മേടം 15 മുതല്‍ (എപ്രില് 28, 2022) ഇടവം 3വരെ (മേയ് 18 വരെ, 2022) വരെ വ്യഴവും, കുജനും, ശനിയും കുംഭരാശിയിലാണ് വരുന്നത്...ഇതിന് വസുന്ധരയോഗം എന്നു പറയുന്നു. ഇത് നാടിന് ദോഷകാലമാണ്. ഇതിന് പരിഹാഹരമായി മുന്‍ കരുതല്‍ എടുക്കുക.