തിരുവനന്തപുരം: ജനങ്ങളെ യജമാനന്മാരായി കാണുന്ന ജനപക്ഷ സിവില്‍ സര്‍വീസിന്റെ സന്ദേശങ്ങള്‍ ഉദ്യോഗസ്ഥരിലെത്തിക്കുന്ന ചാലകമാകണം കെ.ജി.ഒ.എഫ്. വോയ്സ് എന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന് (കെ.ജി.ഒ.എഫ്.) ന്റെ മുഖപത്രമായ കെ.ജി.ഒ.എഫ്. വോയ്സിന്റെ പുനഃപ്രസിദ്ധീകരണ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഹൗസിംഗ് ബോര്‍ഡ് ചെയര്മാന് പി. പ്രസാദ് ആദ്യപ്രതി ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് ജെ. സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എസ്. സജികുമാര്‍ , എസ്. വിജയകുമാരന്‍ നായര്‍, എന്‍. ശ്രീകുമാര്‍, എസ് വിനോദ്മോഹന്‍ എന്നിവര്‍ സംസാരിച്ചു.