തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് 8.33% (പരമാവധി 3500 രൂപ) ബോണസും 7600 രൂപ പെര്‍ഫോര്‍മന്‍സ് ഇന്‍സെന്റീവും അനുവദിക്കാന്‍ തീരുമാനിച്ചു. പട്ടികജാതി പിന്നോക്കക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ബോണസ് അഥവാ ഫെസ്റ്റിവല്‍ അലവന്‍സും ഇന്‍സെന്റീവുമുള്‍പ്പെടെ പരമാവധി10,000 രൂപയായിരിക്കും ലഭിക്കുക. കരാര്‍ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ബോണസ് പരിധിക്കു മുകളിലുള്ള ജീവനക്കാര്‍ക്ക് 2400 രൂപ നിരക്കില്‍ ഉത്സവബത്ത നല്‍കും. ഓണം അഡ്വാന്‍സ് 30,000 രൂപയായി നിലനിര്‍ത്തി. ട്രെയിനികള്‍ക്ക് 4000 രൂപ ഉത്സവബത്തയായി നല്‍കും. കഴിഞ്ഞവര്‍ഷം ഇത് 3500 രൂപയായിരുന്നു. ദിവസ വേതനക്കാര്‍ക്ക് ബോണസ് നിയമ പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. ശുചീകരണത്തൊഴിലാളികളുടെ (ഔട്ട് സോഴ്‌സ്) ഉത്സവബത്ത 3000 രൂപയായിരുന്നത് 3500 രൂപയായും വര്‍ദ്ധിപ്പിച്ചു.