ന്യൂഡല്‍ഹി: അണ് ലിമിറ്റഡ് കോള്‍ പ്ലാനുമായി ബി എസ് എന്‍ എല്‍. 149 രൂപയ്ക്ക് ഒരു മാസം ഏതു നെറ്റ് വര്‍ക്കിലേക്കും പരിധികളില്ലാതെ വിളിക്കാന്‍ കഴിയുന്ന പുതിയ പ്ലാനാണ് ബി എസ് എന്‍ എല്‍ അവതരിപ്പിക്കുന്നത്. 300 എംബി ഡാറ്റയും ഈ പ്ലാനിനൊപ്പം ലഭിക്കും.ജനുവരി ഒന്നാം തീയതി പുതിയ പ്ലാന്‍ നിലവില്‍വരുമെന്നാണ് കരുതുന്നത്.