നവാഗതനായ സാജന്‍ മാത്യു സംവിധാനം ചെയ്ത സംഭാഷണമില്ലാത്ത ഹ്രസ്വ ചിത്രമാണ് സോംഗ് ഓഫ് സൈലന്‍സ്. മൂവി ലവേഴ്‌സ് അസോസിയേഷന്റെ ബാനറില്‍ ബാബു ഫുട്‌ലൂസേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. മൊയ്തുണ്ണി എ.ഇസഡ് ആണ് രചന നിര്‍വ്വഹിച്ചത്. സംഭാഷണമില്ലാതെ സംഗീതത്തിന്റെ മാത്രം പശ്ചാത്തലത്തിലുള്ള സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണിത്. മാതാപിതാക്കളുടെ ഏക മകളായ ഏഴു വയസ്സുകാരി മൂകയാണ്. സംസാരിക്കാന്‍ കഴിയാത്ത അവള്‍ തന്റെ ജീവിതത്തിലെ നിശബ്ദത സമൂഹത്തോട് വിളിച്ചോതുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. സംഭാഷണമില്ലാതെ സംഗീതത്തിലൂടെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം എന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത.
സാജന്‍ മാത്യു
അരവിന്ദ് വി.കെ, തരുൺ തിലക്, ബിനു ജെയിംസ്, സതീഷ് പി. കുറുപ്പ്, യൂസ്റ്റിന്‍ തോമസ്, കുമാരി കാജല്‍, ഷമീം, അനീഷ്, സജിത്ത്, സുജിന്‍, ശ്രീകുമാര്‍. എസ്., ജഗദീഷ് എം.ആര്‍, അജികുമാര്‍, രാജീവ് തുളസീധരന്‍, മേഘ എം.എസ്. കുമാര്‍, ബേബി പാര്‍വണേന്ദു, ബേബി അക്ഷയ ദീപക് എന്നിവരാണ് അഭിനേതാക്കള്‍. പുതുമുഖം ബേബി കാജല്‍ ആണ് മൂകയായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം : ബിനോഷ് തമ്പി. എഡിറ്റിംഗ്:ദീപു ശങ്കര്‍. ക്രിയേറ്റീവ് ഹെഡ്: ദിലീഷ്.പി. പശ്ചാത്തല സംഗീതം : രാജേഷ് വി.ബി. അസോസ്സിയേറ്റ് ഡയറക്ടര്‍ : ജയരാജ് ഹരി. പി.ആര്‍.ഒ : റഹിം പനവൂര്‍. കലാസംവിധാനം : മനോജ് സാവി. ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ട ര്‍ : ലിജി വര്‍ഗ്ഗീസ്. ലൊക്കേഷന്‍ മാനേജര്‍മാര്‍ : അനീഷ് ബി.എസ്, അനീഷ് രാജ്. സൗണ്ട് എഞ്ചിനീയര്‍മാര്‍ : സന്ദീപ് വേണി, ജിജോ റോബിന്‍. അസോസിയേറ്റ് ക്യമറാമാന്‍ : വിഷ്ണു അരവിന്ദ്. ക്യാമറ ടീം : അനൂപ്, സല്‍മാന്‍, വൈശാഖ്. യൂണിറ്റ്: ബിനു ആന്റ് ക്രൂ.
താരങ്ങളും അണിയറക്കാരും
തിരുവനന്തപുരം ബേക്കറി ജംഗ്ഷന്‍, മൂന്നാംമൂട്, മണക്കാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഈ ഹ്രസ്വചിത്രത്തിന്റെ സംവിധായകനായ സാജന്‍ മാത്യു ഉടുപ്പ്, മഹേഷ് രാജ് നിര്‍മ്മിക്കുന്ന നാമം എന്നി സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിട്ടുള്ള നടന്‍ കൂടിയാണ്. സനല്‍ തോട്ടം നിര്‍മ്മിച്ച് രാമചന്ദ്രബാബു സംവിധാനം ചെയ്യു ദിലീപ് ചിത്രം പ്രൊഫ.ഡിങ്കൻ 3 ഡി എന്ന ചിത്രത്തിലും സാജന്‍ മാത്യു അഭിനയിക്കുന്നുണ്ട്.