തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍
മുന്‍കൈയെടുക്കണമെന്നും,പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമില്ലെന്നും നിയമസഭാ നടപടികള്‍ ബഹിഷ്‌കരിച്ചശേഷം പ്രതിപക്ഷ
നേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നേരത്തെ സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്നും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.
ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭ വിട്ടിറങ്ങി. സ്വാശ്രയ
മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു
എംഎല്‍എമാര്‍ നിരാഹാരം കിടക്കുമ്പോള്‍ സഭയില്‍ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.