ചെന്നൈ:എഡിഎംകെയുടെ പാര്‍ട്ടി ചിഹ്നം രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചു. രണ്ടിലയ്ക്ക് അവകാശ വാദമുന്നയിച്ച് രണ്ടു വിഭാഗങ്ങള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കമ്മിഷന്റെ നടപടി. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടിലയ്ക്കായി തര്‍ക്കമുയര്‍ന്നത്.
ജയലളിതയുടെ മരണത്തിനു ശേഷം പാര്‍ട്ടി ഒ. പനീര്‍ശെല്‍വത്തിന്റെയും ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന്റെയും നേതൃത്വത്തില്‍ രണ്ടു വിഭാഗങ്ങളായി പിളര്‍ന്നിരുന്നു. ഏപ്രില്‍ 12നാണ് ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
മാര്‍ച്ച് 14ന് ആരംഭിച്ച പത്രികാ സമര്‍പണം 24നാണ് അവസാനിക്കുന്നത്. ഏപ്രില്‍ 17നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.