തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ശാക്തീകരിക്കേണ്ടത് ദേശീയതലത്തിൽ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന മതാധിഷ്ഠിത വിദ്യാഭ്യാസ ചിന്തകൾക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിൽ കൂടിഅനിവാര്യമാണെന്ന് കാനം രാജേന്ദ്രൻ . എകെഎസ്ടിയുവിന്റെ പൊതുവിദ്യാഭ്യാസ മുന്നേറ്റ പദയാത്രയുടെ സമാപന സമ്മേളനം ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുസമൂഹം ഏറ്റെടുക്കേണ്ട സുപ്രധാന കർമ്മ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളവത്കരണത്തിന്റെ കെടുതികളിൽ നിന്നും കേരളത്തിന്റെ പൊതു വിദ്യാഭ്യാസത്തെ ജനകീയ പങ്കാളിത്തത്തോടെ മാത്രമേ രക്ഷിക്കാനാവുവെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു എകെഎസ്ടിയു നടത്തിയ മുന്നേറ്റ ജാഥ ഈ ലക്ഷ്യത്തോടെയുള്ള മഹത്തയ ദൗത്യമായിരുന്നുവെന്നും അദേഹം പറഞ്ഞു. എകെഎസ്ടിയു സംസ്ഥാന പ്രസിഡണ്ട് ഒ.കെ. ജയകൃഷ്ണ. അധ്യക്ഷനായി. എകെഎസ്ടിയുവിന്റെ ആഭിമുഖ്യത്തിൽ മേയ് 3 ന് കാസർഗോഡ് നിന്നും ആരംഭിച്ചതാണീ ഈ പൊതുവിദ്യാഭ്യാസ മുന്നേറ്റ പദയാത്ര.