ന്യൂഡല്‍ഹി:നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷച്ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിക്ക് ക്ഷണമില്ല .
ബിജെപിയുടെ താത്വികാചാര്യന്‍ ദീന്‍ ദയാൽ ഉപാധ്യയുടെ ജന്മദിനഘോഷവും കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളും യുപിയിലെ മഥുരയില്‍വെച്ച് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയെ ക്ഷണിച്ചുവെങ്കിലും അദ്വാനിയെ ഒഴിവാക്കി .
ശാരീക അവശതകള്‍ മൂലം മുന്‍പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പേയി വര്‍ഷങ്ങളായി പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ലെങ്കിലും അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചത് ആശ്ചര്യമുളവാക്കിയിടുണ്ട് .
ദീനദയാല്‍ ഉപാധ്യായ് ജന്മഭൂമി സ്മാരക് സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളതെന്നും ആരെയെല്ലാം ക്ഷണിക്കണമെന്നത് സമിതിയുടെ തീരുമാനമാണെന്നുമാണ് ബി.ജെ.പിയുടെ പ്രതികരണം.
വര്‍ഷം ഒന്ന്, തുടക്കങ്ങള്‍ അനേകം എന്ന പ്രചാരണ വാക്യവുമായി വന്‍ ആഘോഷപരിപാടികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടത്തുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ കര്‍ഷകര്‍ക്കുള്ള സമ്മാനമായി കിസാന്‍ ചാനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രിമാര്‍ രാജ്യവ്യാപകമായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച്ച മാധ്യങ്ങളെ കാണും. മൂന്ന് വന്‍ റാലികളും അമിത് ഷാ നയിക്കും.
വാര്‍ത്തവിതരണപ്രക്ഷേപണമന്ത്രാലയം മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും.